വിക്രം വിട്ടു, ദൃശ്യം കമല്‍ ഹസന്‍ ഏറ്റെടുത്തു
റിലീസ് ചെയ്ത് ഇത്രയും ദിവസം കഴിഞ്ഞിച്ചും ദൃശ്യം എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ തീരുന്നില്ല. ക്രിസ്മസിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. അതിനിടയില്‍ മറ്റ് പലഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീടൊന്നും പറഞ്ഞു കേട്ടില്ല. തമിഴ് നടന്‍ വിക്രം ചിത്രം ഒരുക്കാന്‍ താത്പര്യം കാണിക്കുകയും പിന്നീട് അതില്‍ നിന്ന് പിന്മാറുകയുമുണ്ടായി.
എന്തായാലും വിക്രം കൈവിട്ടതോടെ ചിത്രം കമല്‍ ഹസന്‍ ഏറ്റെടുത്തിരിക്കുകയാണ്. ദൃശ്യത്തിന്റെ തമിഴ് പതിപ്പ് മാത്രമല്ല, ഹിന്ദിയിലും ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ മനോഹരമാക്കിയ ജോര്‍ജു കുട്ടിയുടെ വേഷത്തിലാവും കമല്‍ വരുന്നതെന്ന് പറയേണ്ടല്ലോ. ഹിന്ദിയിലും കമല്‍ ഹസന്‍ തന്നെയായിരിക്കും ജോര്‍ജ് കുട്ടി. നായികയുടെ കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ലത്രെ.

മോഹന്‍ലാലും മീനയും വലിയൊരി ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച ദൃശ്യം ഇടുക്കിയുടെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു കുടുംബകഥയാണ് പറഞ്ഞത്. ജോര്‍ജുകുട്ടിയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റേതാണ് കഥ. മമ്മറീസ് എന്ന തകര്‍പ്പന്‍ ചിത്രത്തിന്റെ വിജയത്തിന് ശേഷം ദൃശ്യവും മെഗാഹിറ്റായപ്പോള്‍ ജിത്തു ജോസഫ് മലയാളത്തിലിപ്പോള്‍ ഇരുത്തം വന്ന സംവിധായകനായി.
മോഹന്‍ലാലിന്റെ ഭാര്യ സഹോദരമനായ സുരേഷ് ബാലാജിയാണ് ദൃശ്യത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. 6.5 കോടി കൊടുത്ത് വിതരണാവകാശം ബാലാജി സ്വന്തമാക്കിയപ്പോള്‍ ഇതേ തുക നല്‍കി ചിത്രത്തില്‍ സാറ്റലൈറ്റ് അവകാശം ഏഷ്യനെറ്റ് ചാനലും നേടി.


Click it and Unblock the Notifications