എല്ലാ ആത്മകഥകളും നുണകള്‍: കമല്‍ ഹസ്സന്‍
താന്‍ ആത്മകഥകള്‍ക്കെതിരാണെന്നും ഒരിക്കലും ആത്മകഥയെഴുതില്ലെന്നും ഉലകനായകന്‍ കമല്‍ ഹസ്സന്‍. മിക്ക ആത്മകഥകളും യാഥാര്‍ത്ഥ്യങ്ങളോട് അടുത്തുനില്‍ക്കാത്ത നുണകല്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കമല്‍ ആത്മകഥയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ഞാന്‍ ഒരിക്കലും ആത്മകഥ എഴുതില്ല, കാരണം എനിയ്ക്ക് നുണയെഴുതാന്‍ കഴിയില്ല. ഞാന്‍ സത്യം മാത്രം എഴുതിയാല്‍ പലരെയും വേദനിപ്പിക്കേണ്ടിവരും. അങ്ങനെ ആരെയും വേദനിപ്പിക്കാന്‍ എനിയ്ക്കാഗ്രഹമില്ല. അതുമാത്രമല്ല എന്റെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങളും സത്യസന്ധമായി എല്ലാവരോടും പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല- കമല്‍ പറഞ്ഞു.

പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയില്‍ എന്റെ പേരും ഉള്‍പ്പെടുന്നുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ടായിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ അംഗീകാരം കുടുംബത്തിനും അധ്യാപകര്‍ക്കും ആരാധകര്‍ക്കുമായി സമര്‍പ്പിയ്ക്കുകാണ്. അച്ഛന്‍, സഹോദരങ്ങള്‍, കെ ബാലചന്ദര്‍, ടികെ ഷണ്‍മുഖം തുടങ്ങി ഒട്ടേറെ പേരില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ടുകൊണ്ടാണ്- അദ്ദേഹം പറഞ്ഞു.
പുതിയ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വേണ്ടിയുള്ള തന്റെ അന്വേഷണം വിശപ്പുപോലെയാണെന്നും അതൊരിക്കലും അവസാനിക്കാന്‍ പോകുന്നില്ലെന്നും കമല്‍ പറഞ്ഞു.


Click it and Unblock the Notifications











