»   » വിശ്വരൂപം വിലക്കിയാല്‍ തമിഴകം വിടേണ്ടി വരും

വിശ്വരൂപം വിലക്കിയാല്‍ തമിഴകം വിടേണ്ടി വരും

Posted By:
Subscribe to Filmibeat Malayalam

തന്റെ സര്‍വ്വസ്വവും മുടക്കി നിര്‍മിച്ച വിശ്വരൂപം എന്ന സിനിമ വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ എതിരായ വിധി ഉണ്ടായാല്‍ താന്‍ തമിഴ്‌നാട് വിടേണ്ടി വരുമെന്ന് നടന്‍ കമലഹാസന്‍. തന്റെ സിനിമ പ്രദര്‍ശിപ്പിയ്ക്കാന്‍ അനുവദിയ്ക്കാത്ത അധികാരികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് കമല്‍ രംഗത്തെത്തിയത്.

വിശ്വരൂപത്തിന് പ്രദര്‍ശനാമതി നിഷേധിച്ച തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ വീണ്ടും പുന:പരിശോധന ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് കമല്‍ മുന്നറിയിപ്പ് നല്‍കിയത്.

Kamal Hassan

കോടതി വിധി വരുന്നതും കാത്തിരിയ്ക്കുകയാണ് ഞാന്‍. വിധി എതിരാണെങ്കില്‍ തമിഴ്‌നാടിന് പുറത്ത് കശ്മീര്‍ മുതല്‍ കേരളം വരെ തനിക്ക് ജീവിക്കാന്‍ ഒരു മതേതര ഇടം ലഭിക്കുമോയെന്ന് അന്വേഷിക്കും. ഇന്ത്യയില്‍ അങ്ങനെയൊരിടം കണ്ടില്ലെങ്കില്‍ എംഎഫ് ഹുസൈനെപ്പോലെ രാജ്യം വിടേണ്ടി വരും. തനിക്ക് ജാതിയോ മതമോ കുലമോ ഇല്ലെന്നും കമല്‍ഹാസന്‍ ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മതത്തേക്കാളും തനിക്ക് പ്രധാനം മനുഷ്യന്‍ തന്നെയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. വിശ്വരൂപം നിരോധിച്ചത് എന്തിനാണെന്ന് പോലും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരും പോലീസും തന്നെ രാഷ്ട്രീയ കളിയുടെ ഇരയാക്കുകയാണ്. അമേരിക്കയിലും അഫ്ഗാനിസ്ഥാനിലും നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് വിശ്വരൂപം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലീം സമുദായത്തെ ഒരുതരത്തിലും ബാധിക്കുന്നതല്ല ചിത്രം. തമിഴ്‌നാട്ടിലെ ചില മുസ്ലീം സമുദായങ്ങള്‍ ചിത്രത്തിനെതിരെ ബോധപൂര്‍വ്വമായ നീക്കം നടത്തുകയാണെന്നും കമല്‍ കുറ്റപ്പെടുത്തി.

English summary
Actor Kamal Haasan on Thursday said that Tamil Nadu wants him out while reacting to the state government's appeal against Madras HC verdict that allows 'Vishwaroopam' clearance for screening.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam