പെരുച്ചാഴി റീമേക്കിലും കമല്‍ ഹസ്സന്‍
മലയാളത്തില്‍ വിജയചരിത്രംകുറിച്ച ദൃശ്യമെന്ന മോഹന്‍ലാല്‍ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ തിരക്കുകളിലാണ് ഉലകനായകന്‍ കമല്‍ ഹസ്സന്‍. ജീത്തു ജോസഫ് തന്നെയാണ് ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുന്നത്. ഇപ്പോള്‍ ദൃശ്യത്തിന് പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രംകൂടി റീമേക്ക് ചെയ്യാന്‍ തയ്യാറായിരിക്കുകയാണ് കമല്‍.
ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പെരുച്ചാഴിയെന്ന അരുണ്‍ വൈദ്യനാഥന്‍ ചിത്രമാണ് കമല്‍ റീമേക്ക് ചെയ്യാനുദ്ദേശിയ്ക്കുന്നത്. തമിഴകത്തെ ശ്രദ്ധിക്കപ്പെടുന്ന സംവിധായകനായ അരുണിന്റെ ആദ്യ മലയാളചിത്രമാണ് പെരുച്ചാഴി.

മലയാളത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്ന അതേവേഷമായിരിക്കും തമിഴില്‍ കമല്‍ ചെയ്യുകയെന്നാണ് അറിയുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെയാണ് പെുച്ചാഴിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് അരുണ്‍ പെരുച്ചാഴി ഒരുക്കുന്നത്.
പെരുച്ചാഴി ഹിന്ദിയിലേയ്ക്കും റീമേക്ക് ചെയ്യുമെന്ന് സൂചനകളുണ്ട്. ഹിന്ദിയില്‍ സഞ്ജയ് ദത്തായിരിക്കും മലയാളത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രം ചെയ്യുകയെന്നാണ് അറിയുന്നത്.
ഇതിനിടെ അമേരിക്കയില്‍ പെരുച്ചാഴിയുടെ ഷൂട്ടിങ് തകൃതിയായി പുരോഗമിക്കുകയാണ്. മോഹന്‍ലാലും മുകേഷുമുള്‍പ്പെടെ ചിത്രത്തിലെ പ്രധാനപ്പെട്ട താങ്ങള്‍ പലരും അമേരിക്കയിലാണ് ഇപ്പോഴുള്ളത്.


Click it and Unblock the Notifications











