ഇതിഹാസ കമല്‍ ഹസന്‍ വാങ്ങുന്നു

By Aswathi

ഒരു ചെറിയ ചിത്രമായി വന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒന്നിച്ച് ചെയ്ത 'ഇതിഹാസ'. വലിയ താരനിരയൊന്നുമില്ലാത്ത ചിത്രം ചെറിയ ബജറ്റിലാണ് ഒരുക്കിയത്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ തിയേറ്ററുകള്‍ കിട്ടാനും പാടുപെട്ടു. പക്ഷെ സിനിമയെ കുറിച്ച് നല്ല റിവ്യുകള്‍ വന്നതിന് ശേഷം ഒപ്പമിറങ്ങിയ വമ്പന്‍ ചിത്രങ്ങളെ പരാജയപ്പെടുത്തി ഇതിഹാസ മുന്നേറി.

ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രം ഉലകനായകന്‍ കമല്‍ ഹസന്‍ വാങ്ങുന്നു എന്ന്. കമലിന് ചിത്രം ഇഷ്ടപ്പെട്ടുവെന്നും ചിത്രത്തിന്റെ റീമേക്ക് അവകാശം താരം വാങ്ങുന്നു എന്നുമാണ് കേള്‍ക്കുന്നത്. മാത്രമല്ല ചിത്രത്തിലെ കേന്ദ്രനായികയെ അവതരിപ്പിക്കുന്നത് ഉലകനായകന്റെ മകള്‍ ശ്രുതി ഹസനായിരിക്കും എന്നുമാണ് അറിയുന്നത്.

ithihasa-kamal

ചെറുപ്പക്കാരായ രണ്ട് കള്ളന്മാരുടെ ജീവിതത്തിലേക്ക് ജാനകി എന്ന പെണ്‍കുട്ടി കടന്നവരുന്നതോടെയാണ് ചിത്രത്തില്‍ ഇതിഹാസം സംഭവിക്കുന്നത്. ആരും വിശ്വസിക്കാത്ത കഥ എന്ന ടാഗ് ലൈനോടു കൂടി വന്ന ചിത്രത്തില്‍ ആണ് പെണ്ണാകുന്നതും, പെണ്ണ് ആണാകുന്നതുമായ രസകരമായ സംഭവങ്ങളാണ് വിവരിക്കുന്നത്.

അനുശ്രീയും, ഷൈന്‍ ടോം ചാക്കോയും, ബാലുവും തകര്‍ത്തഭിനയിച്ച ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. നവാഗതനായ ബിനു എസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് അനീഷ് ലീ അശോകാണ്. രാജേഷ് അഗസ്റ്റിയനാണ് ചിത്രം നിര്‍മിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X