കമലിന് നായികയായി മീനയെ വേണ്ടെന്ന്
ഒരുകാലത്ത് നായികയായി അഭിനയിച്ച നടിമാര്‍ ഇപ്പോള്‍ അതേ നായകന്റെ അമ്മയും അമ്മൂമ്മയുമായി അഭിനയിക്കുന്ന കാലമാണിത്. മലയാളമായാലും തമിഴായാലും ഇക്കാര്യത്തില്‍ വലിയ മാറ്റമൊന്നുമില്ല. മീനയുടെ കാര്യ തന്നെ എടുക്കാം. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിച്ച മീന മമ്മൂട്ടിയുടെ ബാല്യകാല സഖിയില്‍ അദ്ദേഹമവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഉമ്മയായാണ് എത്തുന്നത്. ഇതൊന്നുമല്ല ഇപ്പോള്‍ വിഷയം, കമല്‍ ഹസന് മീനയെ നായികയായി വേണ്ട എന്നതാണ്.
അവ്വൈ ഷണ്‍മുഖിയടക്കമുള്ള തന്റെ ഹിറ്റുകളില്‍ നായികയായ മീനയെ ഇപ്പോല്‍ കമല്‍ വേണ്ടെന്ന് പറഞ്ഞതിന്റെ കാര്യം മനസ്സിലായില്ല. എന്നാലും പുതിയ ചിത്രത്തില്‍ മീന തനിക്ക് നായികയാകേണ്ടെന്ന് കമല്‍ വ്യക്തമാക്കിയിരിക്കുന്നു. ദൃശ്യം എന്ന മലയാളം സൂപ്പര്‍ഹിറ്റിന്റെ തമിഴ് പതിപ്പിലാണ് മീനയെ തനിക്ക് നായികയായി വേണ്ടെന്ന് കമല്‍ പറഞ്ഞത്. മലയാളത്തില്‍ ജോര്‍ജ് കുട്ടിയെന്ന മോഹന്‍ലാലിന്റെ ഭാര്യയായി എത്തിയത് മീനയായിരുന്നു.

മലയാളത്തിലും തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് മീന. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന മീന ദൃശ്യം എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ദൃശ്യം കണ്ട് തത്പരനായ കമല്‍ തമിഴില്‍ മീന നായികയായി വേണ്ട എന്ന് അറിയിക്കുകയായിരുന്നത്രെ. ജിത്തു ജോസഫ് തന്നെയാണ് ദൃശ്യം തമിഴിലും ഒരുക്കുന്നത്.
ജൂണ്‍ മാസത്തോടെ ദൃശ്യത്തിന്റെ തമിഴ് ചിത്രീകരണം ആരംഭിക്കും. നായികയ്ക്കായുള്ള തിരച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തില്‍ തന്നെ ഏറെ തിരഞ്ഞതിന് ശേഷമാണ് മീനയെ നായികയായി കിട്ടിയത്. വൈഡ് ആംഗിള്‍ ക്രിയേഷന്റെ ബാനറില്‍ മോഹന്‍ലാലിന്റെ ഭാര്യ സഹോദരന്‍ സുരേഷ് ബാലാജിയാണ് തമിഴ് ദൃശ്യം നിര്‍മിക്കുന്നത്. വിക്രം, രജനീകാന്ത് എന്നിവരായിരുന്നു നേരത്തെ ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയായി പരിഗണനയിലുണ്ടായിരുന്നത്.


Click it and Unblock the Notifications