വിദ്യയ്ക്ക് പകരം മഞ്ജുവെത്തിയത് നന്നായി, ആമിയായി മഞ്ജു വാര്യര്‍ തിളങ്ങുന്നു !!
ആമിയായി മഞ്ജു വാര്യര്‍ തകര്‍ക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയുടെ പ്രകടനത്തില്‍ സന്തോഷവാനായി സംവിധായകന്‍.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയുടെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ വിദ്യാ ബാലന് പകരമായി മഞ്ജു വാര്യര്‍ എത്തിയത് നന്നായെന്നാണ് ഇപ്പോള്‍ സംവിധായകന്‍ കമല്‍ പറയുന്നത്. അതിനു പിന്നിലെ കാരണവും സംവിധായകന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
മികച്ച പ്രകടനമാണ് മഞ്ജു വാര്യര്‍ കാഴ്ച വെച്ചിട്ടുള്ളത്. ആമിയെ അവതരിപ്പിക്കുന്നതിനായി മലയാളത്തിന്റെ എക്കാലത്തെയും മികച്ച അഭിനേത്രി തന്നെ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പറയുന്നു. മലയാളിത്തമുള്ള അഭിനേത്രി തന്നെയായിരുന്നു ആമിയെ അവതരിപ്പിക്കാന്‍ ഏറ്റവും നല്ലതെന്ന് കമല്‍ പറയുന്നു. മലയാളിയായതിനാല്‍ മാധവിക്കുട്ടിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞുവെന്നും സംവിധായകന്‍ പറയുന്നു.

വിദ്യയ്ക്ക് പകരം മഞ്ജു വാര്യര്‍ വന്നത് നന്നായി
മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നതിനായി മലയാളിത്തമുള്ള നായികയെ തന്നെ കിട്ടിയതില്‍ ഏറെ സന്തോഷവാനാണ് താനെന്ന് സംവിധായകന്‍ വ്യക്തമാക്കി. വിദ്യാ ബാലനെക്കാള്‍ നന്നായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞുവെന്നും സംവിധായകന്‍ പറഞ്ഞു.

വിവാദങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല
ആമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെക്കുറിച്ചൊന്നും താനിപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് കമല്‍ പറഞ്ഞു. മനസ്സിലിപ്പോള്‍ ആമി മാത്രമേയുള്ളൂ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും തനിക്ക് വിഷയമല്ലെന്നും സംവിധായകന്‍ പറഞ്ഞു.

മനസ്സിലുള്ളത് തിരക്കഥ മാത്രം
മനസ്സിലുള്ള തിരക്കഥ സിനിമയാക്കുന്നതിലാണ് ഇപ്പോള്‍ തന്റെ മുഴുവന്‍ ശ്രദ്ധയും. മറ്റൊന്നിനെക്കുറിച്ചും താനിപ്പോള്‍ ചിന്തിക്കുന്നില്ലെന്നും സംവിധായകന്‍ കമല്‍ പറഞ്ഞു. മാധവിക്കുട്ടിയെ വായിച്ചും അറിഞ്ഞും അവരോടുള്ള ഇഷ്ടവുമാണ് ആമിയിലൂടെ കാണിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി.

ആമി തിയേറ്ററുകളിലേക്കെത്തുന്നത്
മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന സിനിമയായ ആമി ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലേക്കെത്തിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു.


Click it and Unblock the Notifications