»   » രാജന്‍ ശങ്കരാടിയുമായി കമലിനും ശിഷ്യന്‍ ലാല്‍ ജോസിനും ഉള്ള ആരും അറിയാത്ത ഒരു ബന്ധം

രാജന്‍ ശങ്കരാടിയുമായി കമലിനും ശിഷ്യന്‍ ലാല്‍ ജോസിനും ഉള്ള ആരും അറിയാത്ത ഒരു ബന്ധം

Written By:
Subscribe to Filmibeat Malayalam

ഗുരുജി ഒരു വാക്ക്, ക്ലിയോപാട്ര, മീനത്തില്‍ താലികെട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രാജന്‍ ശങ്കരാടി അന്തരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാജന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.

മലയാളത്തിലെ രണ്ട് പ്രകത്ഭ സംവിധായകരുടെ ഗുരു ആണ് രാജന്‍ ശങ്കരാടി എന്ന സത്യം എത്രപേര്‍ക്കറിയാം. കമലിനും ശിഷ്യന്‍ ലാല്‍ ജോസിനും രാജന്‍ ശങ്കരാടിയുമായി അധികമാരും അറിയാത്ത മറ്റൊരു ബന്ധം കൂടെയുണ്ട്.

 rajan-sankaradi-kamal-laljose

കമല്‍ ഏറ്റവും ഒടുവില്‍ സഹസംവിധായകനായി പ്രവൃത്തിച്ചത് രാജന്‍ ശങ്കരാടിയ്‌ക്കൊപ്പമാണ്. ഗുരുജി ഒരു വാക്ക് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. വേണു നാഗവള്ളിയുടെ തിരക്കഥയില്‍ രാജന്‍ ശങ്കരാടി സംവിധാനം ചെയ്ത ചിത്രം 1985 ലാണ് റിലീസ് ചെയ്തത്. 86 ല്‍ മിഴിനീര്‍പ്പൂവുകള്‍ എന്ന ചിത്രത്തിലൂടെ കമല്‍ സ്വതന്ത്രസംവിധായകനായി.

കമലിന്റെ ശിഷ്യന്‍ ലാല്‍ജോസും ഏറ്റവും ഒടുവില്‍ സഹസംവിധായകനായി പ്രവൃത്തിച്ചത് രാജന്‍ ശങ്കരാടിയ്‌ക്കൊപ്പമാണ്. മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തിന്റെ കഥ തയ്യാറാക്കിയതും ലാല്‍ ജോസ് ആയിരുന്നു. 1998ല്‍ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടി. ആ വര്‍ഷം തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂര്‍ കനവ് സംവിധാനം ചെയ്തുകൊണ്ട് ലാല്‍ജോസും സ്വതന്ത്രനായി.

ജോഷിയുടെ സഹസംവിധായകനായിരുന്ന രാജന്‍ ശങ്കരാടി അദ്ദേഹത്തിനൊപ്പം ധ്രുവം, ലേലം, ദുബായി, മാമ്പഴക്കാലം, പോത്തന്‍ വാവ, നസ്രാണി എന്നീ ചിത്രങ്ങളില്‍ പ്രവൃത്തിച്ചിട്ടുണ്ട്. ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തില്‍ കെ മധുവിന്റെ സംവിധാന സഹായിയായിരുന്നു.

ഫില്‍മിബീറ്റിലേക്ക് വാര്‍ത്തകളയക്കാന്‍ ഈ മേല്‍വിലാസത്തില്‍ ബന്ധപ്പെടുക oim@oneindia.co.in

English summary
Kamal and his student Lal Jose, both were worked as assistant director of Rajan Sankaradi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam