»   » മോഹന്‍ലാല്‍ ഷോക്കടിച്ച് താഴെ വീണു, താന്‍ കട്ട് പറയാന്‍ മറന്ന് പോയി എന്ന് കമല്‍

മോഹന്‍ലാല്‍ ഷോക്കടിച്ച് താഴെ വീണു, താന്‍ കട്ട് പറയാന്‍ മറന്ന് പോയി എന്ന് കമല്‍

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയം കണ്ട് കട്ട് പറയാന്‍ മറന്നു പോയി എന്ന് പല സംവിധായകരും പറഞ്ഞു കേട്ടിട്ടുണ്ട്. അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംവിധായകന്‍ കമല്‍ ലാലിന്റെ അഭിനയം കണ്ട് മതിമറന്നത്.

തഹസില്‍ദാറിന്റെ (ശ്രീനിവാസന്‍) വീട് അന്വേഷിച്ച് എത്തുന്ന സാഗര്‍ കോട്ടപ്പുറം (മോഹന്‍ലാല്‍) കോളിങ് ബെല്‍ അടിച്ച്, ഷോക്കേറ്റ് നിലത്ത് വീഴുന്ന രംഗമായിരുന്നു അത്. ആ അനുഭവത്തെ കുറിച്ച് കമല്‍ പറയുന്നത് വായിക്കാം

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ ഒന്നിച്ചപ്പോള്‍

എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഞാനും ലാലും വീണ്ടും ഒന്നിച്ച ചിത്രമാണ് 'അയാള്‍ കഥയെഴുതുകയാണ്'. സിദ്ധിക്കാണ് ചിത്രത്തിന്റെ കഥ തന്നത്. അതിന് തിരക്കഥയെഴുതിയത് ശ്രീനിവാസനും.

മോഹന്‍ലാലിന്റെ പൊട്ടന്‍ഷ്യല്‍ ഞാന്‍ തിരിച്ചറിഞ്ഞത്

മോഹന്‍ലാലെന്ന നടന്റെ പൊട്ടന്‍ഷ്യല്‍ ഞാന്‍ തിരിച്ചറിഞ്ഞ ചിത്രമാണ് അയാള്‍ കഥ എഴുതുകയാണ്. ഷൂട്ടിംഗ് തുടങ്ങി മൂന്നാം ദിവസമാണ് ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്തത്. തഹസീല്‍ദാരുടെ വീട് ചോദിച്ചുപോകുന്ന രംഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ലാല്‍ തഹസീല്‍ദാറിന്റെ വീട്ടിലെത്തി കോളിംഗ് ബെല്ലമര്‍ത്തുമ്പോള്‍ ഷോക്കടിക്കുന്ന രംഗം. ഞാന്‍ കട്ട് പറയാന്‍ മറന്നുപോയ ഷോട്ടാണത്.

റിഹേഴ്‌സല്‍ വേണ്ട എന്ന് ലാല്‍ പറഞ്ഞു

ലാലിനോട് ഞാനാ ഷോട്ടിന്റെ സന്ദര്‍ഭം വിശദീകരിച്ചു. എന്നിട്ട് റിഹേഴ്‌സലിന് പോകാമെന്ന് പറഞ്ഞു. അപ്പോള്‍ ലാലെന്നെ മാറ്റിനിര്‍ത്തിയിട്ട് പറഞ്ഞു. 'അവിടെ ഞാന്‍ എന്താ ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. അതുകൊണ്ട് നമുക്ക് ടേക്കിലേക്ക് പോകാം.'

കാര്യങ്ങള്‍ ക്യാമറാമാനോട് ചോദിച്ച് മനസ്സിലാക്കി

'ഷോക്കടിക്കുമ്പോള്‍ മറിഞ്ഞുവീഴാനുള്ളതല്ലേ. ലൈറ്റ് എവിടെവരെ ക്യാച്ച് ചെയ്യുമെന്നൊക്കെ അറിയണ്ടേ?' എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ തന്നെ ലാല്‍ ക്യാമറാമാന്‍ സുകുമാറിനോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ടായിരുന്നു. 'കുഴപ്പമില്ല ഞാന്‍ കൂടെ വന്നേക്കാമെന്ന്' പറയുകയും ചെയ്തു.

ആക്ഷന്‍ പറഞ്ഞു, കട്ട് പറയാന്‍ മറന്നു

ഞാന്‍ ആക്ഷന്‍ പറഞ്ഞു. ലാല്‍ കോളിംഗ് ബെല്ലില്‍ കയ്യമര്‍ത്തുമ്പോള്‍ ഷോക്കടിച്ച മട്ടില്‍ ശരീരമാകെ ഒന്നുലച്ച് താഴേക്ക് വീണു. ലാലിന്റെ ഈ പ്രകടനം കണ്ടതും ഞാന്‍ പൊട്ടിച്ചിരിച്ചു. ഷോട്ടിന് കട്ട് പറയാനും മറന്നു. ഞാന്‍ കട്ട് പറയുന്നതും കാത്ത് മുറ്റത്ത് മലര്‍ന്നുകിടക്കുകയാണ് ലാല്‍. വൈകുന്നതുകണ്ടപ്പോള്‍ ലാല്‍ അവിടെക്കിടന്നും ശരീരമൊന്ന് വിറപ്പിച്ചു. അതിനുശേഷമാണ് എനിക്ക് കട്ട് പറയാന്‍ പോലും തോന്നിയത്- കമല്‍ പറഞ്ഞു

ഈ രംഗം ഓര്‍മയില്ലേ

ഇതാണ് അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ ആ രംഗം. മോഹന്‍ലാലിന്റെ ഇന്‍ട്രോയോടു കൂടിയ ആ രംഗം കാണാം

English summary
Kamal sharing the working experience with Mohanlal in Ayal Kadha Ezhuthukayanu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam