ലിസി-പ്രിയന്‍; പ്രശ്‌നം തീര്‍ത്തത് ലാലും കമലും
ആരാധകരുടെയും സുഹൃത്തുക്കളുടെയും സാധാരണപ്രേക്ഷകരുടെയും വരെ ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കുമാണ് തങ്ങള്‍ വീണ്ടുമൊരുമിയ്ക്കുകയാണെന്ന വാക്കുകളിലൂടെ ലിസിയും പ്രിയദര്‍ശനും വിരാമമിട്ടത്. തെറ്റിദ്ധാരണകളുടെ പേരിലാണ് തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായതെന്നും എല്ലാം പരിഹരിച്ചുവെന്നും ഇരുവരും വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാം കേട്ട് ആരാധകരും സുഹൃത്തുക്കളുമെല്ലാം സമാധാനത്തിലായും കഴിഞ്ഞു.
ലിസിയും പ്രിയനും പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്ത വല്ലാത്ത ഞെട്ടലോടെയായിരുന്നു സിനിമാലോകം കേട്ടത്. കാര്യമെന്താണെന്നോ പ്രശ്‌നമെന്താണെന്നോ അറിയാതെ എല്ലായിടത്തും വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. എന്തായാലും എല്ലാം മംഗളമായി അവസാനിച്ചതില്‍ ലിസിയും പ്രിയനും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചവരോട് നന്ദി പറയുകയാണ്.

തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും ആത്മാര്‍ത്ഥമായി പരിശ്രമിച്ചത് മോഹന്‍ലാലും സുചിത്രയും കമല്‍ ഹസ്സനും ഗൗതമിയുമാണെന്ന് ലിസി പറയുന്നു. ചെറിയ തെറ്റിദ്ധാരണകള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. പുറത്തുനിന്നുള്ള ഒരു വ്യക്തിയുടെ ഇടപെടല്‍ കൂടി ആയപ്പോള്‍ അത് എരിതീയില്‍ എണ്ണയൊഴിയ്ക്കുന്ന അവസ്ഥയായി. ഞാനും പ്രിയനും പരസ്പരം സംസാരിക്കാതായി. അതോടെ പ്രശ്‌നങ്ങളും കൂടി. എന്നാല്‍ സുഹൃത്തുക്കള്‍ ഇടപെട്ടതോടെ ഞങ്ങള്‍ക്ക് സംസാരിക്കാനവസരമുണ്ടാവുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയും ചെയ്തു- ലിസി പറയുന്നു.
ലാലിനും കമലിനും മാത്രമല്ല, പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കും പ്രശ്‌നങ്ങള്‍ തീര്‍ത്തതില്‍ വലിയ പങ്കുണ്ടെന്നും അവരുടെറിപ്പോര്‍ട്ടാണ് തങ്ങളെ നേരിട്ട് സംസാരിക്കാന്‍ പ്രേരിപ്പിച്ചതെന്നും ലിസി പറഞ്ഞു.


Click it and Unblock the Notifications