കമല് പക്ഷത്തിന് വിജയം
കൊച്ചി: രാഷ്ട്രീയ സിനിമകളെ കടത്തിവെട്ടുന്ന തരത്തില്‍ നടന്ന മാക്ട ഡയറക്ടേഴ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കമല്‍ നേതൃത്വം നല്‌കുന്ന ഔദ്യോഗിക പക്ഷത്തിന് വിജയം.
എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ കമലിനെ പരാജയപ്പെടുത്തി വിമതപക്ഷ നേതാവ് വിനയന്‍ കമലിനെ പരാജയപ്പെടുത്തി. ട്രഷററായി വിമത പക്ഷത്തെ ബൈജു കൊട്ടാരക്കര വിജയിച്ചു. കമല്‍ പക്ഷത്തെ ജോസ് തോമാസിനെയാണ് ബൈജു തോല്‌പിച്ചത്.
കമലിന്റെ തോല്‍വി ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയായി. മാക്ടയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പുകളിലൊന്നായിരുന്നു തിങ്കളാഴ്‌ച നടന്നത്. ചേരിപ്പോര് മൂലം പരസ്‌പരം ആക്ഷേപിയ്‌ക്കുന്ന ലഘുലേഖകള്‍ വരെ ഇരു കൂട്ടരും അടിച്ചിറക്കിയിരുന്നു.
പാപ്പാനെ വേണോ, ആനയെക്കണ്ട കുരുടന്മാരെ വേണോ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടു കൂടിയുള്ളതായിരുന്നു ലഘുലേഖകള്‍.
465 അംഗങ്ങളുള്ള യൂണിയനിലെ 436 പേര്‍ വോട്ടു രേഖപ്പെടുത്തി.


Click it and Unblock the Notifications