»   » മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയുടെ കോരിത്തരിപ്പിക്കുന്ന അഭിനയം!!! വീഡിയോ വൈറല്‍!!!

മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയുടെ കോരിത്തരിപ്പിക്കുന്ന അഭിനയം!!! വീഡിയോ വൈറല്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഇപ്പോള്‍ കെആര്‍കെ എന്ന കമാല്‍ റാഷിദ് ഖാന്റെ പിന്നാലെയാണ്. പൊങ്കാല ഇടാനും ഉപദേശിക്കാനും ട്വിറ്ററിലും ഫേസ്ബുക്കിലും മലയാളികളുടെ തിരക്കാണ്. 

ഇതിന് പിന്നാലെ മലയാളി ഹാക്കര്‍മാര്‍ കെആര്‍കെയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ലെന്ന് പരിഹസിച്ച കെആര്‍കെയുടെ കോരിത്തരിപ്പിക്കുന്ന അഭിനയ രംഗങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

കെആര്‍കെ അഭിനയിച്ച രണ്ട് ചിത്രങ്ങളിലെ വിവധ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രോള്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനോടുള്ള പ്രേക്ഷക പ്രതികരണം എന്ന നിലയില്‍ മോഹന്‍ലാല്‍ ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്.

സ്മാര്‍ട്ട് പിക്‌സ് മീഡിയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് 17 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഏഴര ലക്ഷം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

2006 ല്‍ ഇറങ്ങിയ മുന്ന പാണ്ഡ ബെറോസ്ഗാര്‍ എന്ന ഭോജ്പൂരി സിനിമയിലൂടെയാണ് കെആര്‍ അഭിനയ രംഗത്തെത്തുന്നത്. ചിത്രത്തിന്റെ നിര്‍മാതാവും കെആര്‍കെ ആയിരുന്നു. പ്രധാന വില്ലന്‍ വേഷമായിരുന്നു ചിത്രത്തില്‍. 2008ല്‍ ദേശ്‌ദ്രോഹി എന്ന ഹിന്ദി ചിത്രം നിര്‍മിച്ച് അതില്‍ നായികനായി. പിന്നീട് 2014ല്‍ ഏക് വില്ലന്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു.

മഹാഭാരതത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു മോഹന്‍ലാലിനെതിരെ അധിക്ഷേപവുമായി കെആര്‍കെ എന്ന കമാല്‍ റാഷിദ് ഖാന്‍ രംഗത്തെത്തിയത്. 'ഛോട്ടാ ഭീമിനേപ്പോലെയുള്ള മോഹന്‍ലാല്‍ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനാകുന്നത്? എന്തിനാണ് ബിആര്‍ ഷെട്ടി അനാവശ്യമായി പണം പാഴാക്കുന്നത്?' ഇത്തരത്തിലുള്ള ട്വീറ്റിലൂടെയായിരുന്നു തുടക്കം.

മഹാഭാരതം സിനിമയാകുമ്പോള്‍ അതില്‍ കൃഷണ്‌നാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് കെആര്‍കെ വ്യക്തമാക്കി. കൃഷ്ണന്‍ ഉത്തര്‍പ്രദേശുകാരനാണ്, അതുപോലെ താനും ഉത്തര്‍ പ്രദേശുകാരനാണെന്നതാണ് കെആര്‍കെ ഇതിന് കണ്ടെത്തിയ ന്യായം.

ഫേസ്ബുക്കിൽ വൈറലായ വീഡിയോ കാണാം...

English summary
KRK greatest performance video getting viral. Its a troll video.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam