ദൃശ്യം തമിഴില്‍ 'പാപനാശം'
മലയാളത്തില്‍ ദൃശ്യത്തിന്റെ വിജയാഘോഷം ഇതുവരെ തീര്‍ന്നില്ല. കന്നടയിലും തെലുങ്കിലും ചിത്രത്തിന്റെ റീമേക്കെടുക്കുകയും കേരളക്കര കടന്നും ദൃശ്യം വിജയമാഘോഷിക്കുകയും ചെയ്തു. ഇനി തമിഴിലാണ് ഇറങ്ങാനുള്ളത്.
ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ദൃശ്യം തമിഴില്‍ കമല്‍ ഹസനാണ് നായകന്‍. തെലുങ്കിലും കന്നഡയിലും ദൃശ്യം എന്ന പേരില്‍ തന്നെയാണ് റീമേക്കെടുത്തിരിക്കുന്നത്. എന്നാല്‍ തമിഴില്‍ ഇതിന് ചെറിയൊരു മാറ്റം.

'പാപനാശം' എന്ന പേരിലാണ് ചിത്രമൊരുങ്ങുന്നത്. ഇതേകുറിച്ച ഒദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ല. എങ്കിലും ചിത്രത്തിന്റെ കഥയുമായി പേരിന് നല്ല സാമ്യമുണ്ട്. ഒരു കൊലപാതകം മറച്ചുവയ്ക്കുന്ന ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് ദൃശ്യം.
ചിത്രത്തില്‍ മീനയാണ് മോഹന്‍ലാലിന്റെ ഭാര്യാ വേഷം ചെയ്തത്. തമിഴില്‍ കമലിന്റെ ഭാര്യവേഷത്തില്‍ ഗൗതമി തിരികെ വരുന്നു എന്ന് വാര്‍ത്തകളുണ്ട്. കന്നടയില്‍ നവ്യനായരും തെലുങ്കില്‍ മീനയുമാണ് നായികാ വേഷം ചെയ്തത്. ജിബ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കമലിന്റെ ഉത്തമ വില്ലനും വിശ്വരൂപം 2നും സംഗീതമൊരുക്കിയത് ജിബ്രാനാണ്.


Click it and Unblock the Notifications