ഹിന്ദു സംഘടനകളും മുസ്ലീം സംഘടനകളും എതിര്‍ത്താലും കമല്‍ ഹാസന്‍ മുന്നോട്ട്
ഉത്തമ വില്ലന്‍ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ചില മുസ്ലീം സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയെങ്കിലും അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് നടന്‍ കമല്‍ ഹാസന്‍. ഉത്തമ വില്ലന്‍ റിലീസാകുന്നതിന് മുമ്പ് തന്നെ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലേയ്ക്ക് ഉലകനായകന്‍ കടന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. സംഘട്ടനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. ഏറെ നാളുകള്‍ക്ക് ശേഷം സൂപ്പര്‍ ആക്ഷന്‍ റോളില്‍ ആരാധകര്‍ക്ക് കമല്‍ ഹാസനെ കാണാന്‍ സാധിയ്ക്കും.

ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പടെ പല പ്രധാന ഭാഗങ്ങളും ഷൂട്ട് ചെയ്യുന്നത് മൗറീഷ്യസില്‍ വച്ചാണ്. കമലിനൊപ്പം മൂന്ന് ചിത്രങ്ങളില്‍ സംഗീത സംവിധായകനായ ഗിബ്രാനാണ് പുതിയ ചിത്രത്തിന്റെയേും സംഗീത സംവിധായകന്‍ എന്നാണ് അറിയുന്നത്. കമല്‍ ഹാസന്റെ പുതിയ ചിത്രം ഉത്തമ വില്ലന്‍ മെയ് മാസത്തിലാണ് റിലീസ് നിശ്ചയിച്ചിരിയ്ക്കുന്നത്.


Click it and Unblock the Notifications