കമലിന്റെ മകന്‍ സംവിധാനം, നായകന്‍ ദുല്‍ഖര്‍

By Aswathi

മറ്റൊരു സംവിധായക പുത്രന്‍ കൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു. പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ്. സംവിധായകന്റെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രശസ്ത നടന്റെ മകന്‍ നടനായെത്തും. മറ്റാരുമല്ല മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ.

ജാനൂസ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. മറ്റൊരു മനോഹര പ്രണയകഥയായിരിക്കും ചിത്രം പറയുന്നത്. കാര്‍ട്ടൂണിസ്റ്റാകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനായി ദുല്‍ഖര്‍ എത്തുന്ന ചിത്രത്തിലെ നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. ബാംഗ്ലൂരായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

dulkar-salman

ലണ്ടന്‍ ഫിലീം സ്‌കൂളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ജാനൂസ് നിരവധി ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം, ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍, കമലിന്റെ സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളെല്ലാം അതില്‍ പ്രധാനമാണ്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ ഇപ്പോള്‍ ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണിമുകുന്ദനാണ് ദുല്‍ഖറിനൊപ്പം ഈ ചിത്രത്തില്‍ വേഷമിടുന്ന മറ്റൊരു താരം. ഇത് കൂടാതെ തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കുന്ന വായ് മൂടി പേസുവോം എന്ന ചിത്രത്തിലും രഞ്ജിത്തിന്റെ ഞാന്‍ എന്ന ചിത്രത്തിലും ദുല്‍ഖര്‍ കരാറൊപ്പിട്ടിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X