»   » വിദ്യാര്‍ഥി അധ്യാപക പ്രണയം; മഴയെത്തും മുന്‍പേ വിമര്‍ശിക്കപ്പെട്ടില്ലെന്ന് കമല്‍

വിദ്യാര്‍ഥി അധ്യാപക പ്രണയം; മഴയെത്തും മുന്‍പേ വിമര്‍ശിക്കപ്പെട്ടില്ലെന്ന് കമല്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: പ്രേമം സിനിമയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് സംവിധായകന്‍ കമലിന്റെ മറുപടി. പ്രേമത്തിനെതിരെ താനുയര്‍ത്തിയ വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞ കമല്‍, തന്റെ മഴയെത്തു മുന്‍പേ എന്ന ചിത്രത്തിലെ സമാനതകളെ തള്ളിക്കളയുകയും ചെയ്തു.

പ്രേമം സിനിമ സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുന്നതെന്നതായിരുന്നു കമലിന്റെ ആരോപണം. ക്ലാസില്‍ മദ്യപിച്ച് കയറുന്നതും വിദ്യാര്‍ഥി അധ്യാപികയെ പ്രണയിക്കുന്നതുമെല്ലാം ഇതിന് ഉദാഹരണമായി കമല്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ കമലിന്റെതന്നെ മഴയെത്തു മുന്‍പേ എന്ന ചിത്രത്തില്‍ വിദ്യാര്‍ഥിനി അധ്യാപകനെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്യുന്നുണ്ട്.


premam

ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ കമലിനെതിരെ പ്രതിഷേധവും ഉയര്‍ന്നു. എന്നാല്‍, തന്റെ തന്റെ ചില വാചകങ്ങള്‍ അടര്‍ത്തിമാറ്റിയാണ് ചിലര്‍ പ്രതികരിച്ചതെന്ന് കമല്‍ പറഞ്ഞു. മഴയെത്തും മുന്‍പേ ഇറങ്ങിയിട്ട് വര്‍ഷങ്ങളായി. അതിനെ ആരും ഇതുവരെ വിമര്‍ശിച്ചിട്ടില്ല. ഭരതന്റെ ചാമരം എന്ന സിനിമയിലെ അധ്യാപക വിദ്യാര്‍ത്ഥി പ്രണയവും വിമര്‍ശിക്കപ്പെട്ടിട്ടില്ല. ചാമരം സിനിമയില്‍ തനിക്ക് വിയോജിപ്പില്ലെന്നും കമല്‍ വ്യക്തമാക്കി.

പ്രേമം സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തിപരമാണ്. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ വിമര്‍ശിക്കുന്നവര്‍ക്കും അത് ആകാം. കമല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ വാചകങ്ങളില്‍ നിന്നും പിന്നോക്കം പോകുന്നില്ലെന്ന് കമല്‍. പറഞ്ഞതില്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആവര്‍ത്തിച്ചു.

English summary
Premam movie Misleads Youth, director Kamal premam movie, Kamal says 'Premam Misleads Youth'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam