മലയാളത്തിന് കമലഹാസന്റെ തിരക്കഥ
അഭിനയത്തിനൊപ്പം സംവിധാനത്തിലും തിരക്കഥയിലുമെല്ലാം കൈ വച്ചിട്ടുള്ള കമലഹാസന്‍ തന്റെ ചലച്ചിത്ര ജീവിതത്തിനിടയില്‍ രണ്ട് ചിത്രങ്ങള്‍ക്കു വേണ്ടിയാണ് തിരക്കഥ രചിച്ചിട്ടുള്ളത്-മഹാനദി, ഹേ റാം. ഇതില്‍ ഹേ റാം സംവിധാനം ചെയ്തതും കമലഹാസനായിരുന്നു.
മലയാളത്തില്‍ തിരക്കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത് ഒരു ട്രെന്റായി തീര്‍ന്നിരിക്കുകയാണ്. എം.ടിയുടെയും പത്മരാജന്റെയും തിരക്കഥകള്‍ മാത്രം പുസ്തകരൂപത്തില്‍ കണ്ടിട്ടുള്ള മലയാളി വായനക്കാര്‍ക്കു മുന്നിലേക്ക് ഏറ്റവും പുതിയ ചിത്രങ്ങളുടെ തിരക്കഥകള്‍ പോലും പുസ്തകരൂപത്തിലെത്തുന്നു. അക്കൂട്ടത്തില്‍ കമലഹാസന്റെ തിരക്കഥകളും ഇടം കണ്ടെത്തുകയാണ്.
മഹാനദിയുടെയും ഹേ റാമിന്റെയും തിരക്കഥകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് കെ.എസ്.വിശ്വനാഥനാണ്. കമലഹാസന്റെ രണ്ടു തിരക്കഥകള്‍ എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തമിഴ് സിനിമകളുടെ തിരക്കഥ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണ്.


Click it and Unblock the Notifications