കമലും വിനയനും പോരിന്
മാക്ടയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ പോര് വിനയനും കമലും തമ്മിലാണ്. നിലവിലുള്ള പ്രസിഡന്റായ വിനയനെതിരെ മത്സരിക്കുന്ന കമല്‍ നേരത്തെ മാക്ടയുടെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചയാളാണ്.
ഏതാനും വര്‍ഷം മുമ്പ് മാക്ടയില്‍ ചിലര്‍ മേധാവിത്തം സ്ഥാപിക്കുന്നുവെന്ന് ആരോപിച്ച് ഔദ്യോഗിക പക്ഷത്തിനെതിരെ വിമതരുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാളാണ് വിനയന്‍. പ്രസിഡന്റായി സിബി മലയിലും ജനറല്‍ സെക്രട്ടറിയായി കമലുമായിരുന്നു അന്ന് മാക്ടയുടെ നേതൃസ്ഥാനങ്ങളിലുണ്ടായിരുന്നത്. 2006ല്‍ കമല്‍ മാക്ട പ്രസിഡന്റായി.
എന്നാല്‍ കഴിഞ്ഞ വര്‍ഷം വിമതരുടെ ലോബി മാക്ടയുടെ ഭരണം പിടിച്ചെടുക്കുന്നതാണ് കണ്ടത്. അങ്ങനെ വിനയന്‍ ജനറല്‍ സെക്രട്ടറിയായി. സമരങ്ങള്‍ മുറക്ക് പ്രഖ്യാപിക്കാന്‍ തന്റെ നേതൃസ്ഥാനം വിനയന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു.
മാക്ടയുടെ നേതൃസ്ഥാനം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമലിന്റെ നേതൃത്വത്തിലുള്ള പാനല്‍ മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.മധുവും മോഹനും തമ്മിലാണ് മത്സരം.
അഞ്ഞൂറിലേറെ അംഗങ്ങളാണ് മാക്ടയിലുള്ളത്. ഇരുപാനലിലെയും സ്ഥാനാര്‍ത്ഥികള്‍ ഓരോ അംഗത്തെയും ഫോണ്‍ വഴിയോ നേരിട്ടോ ബന്ധപ്പെട്ട് വോട്ട് അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. ഫിബ്രവരി മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്.


Click it and Unblock the Notifications