മോഹന്‍ലാലിനെ ഡയറക്ടേഴ്‌സ് ആക്ടര്‍ എന്ന് വിളിക്കാന്‍ കാരണം ഇതാണെന്ന് കമല്‍! കാണൂ!

Recommended Video

മോഹന്ലാലിനെപ്പറ്റി കമൽ പറയുന്നത് ഇങ്ങനെ | Filmibeat Malayalam

മലയാള സിനിമയുടെ എല്ലാമെല്ലാമായ താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. വില്ലനായി തുടക്കം കുറിച്ച് എല്ലാമെല്ലാമായി മാറുകയായിരുന്നു ഈ താരം. ഇന്നിപ്പോള്‍ കംപ്ലീറ്റ് ആക്ടറും താരരാജാവും വിശേഷങ്ങണളേറെയാണ്. മലയാളികള്‍ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള താരത്തിന്റെ കഴിവിനെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. സംവിധായകരും സഹതാരങ്ങളുമൊക്കെ അദ്ദേഹത്തിന്റെ അഭിനയത്തിന് മുന്നില്‍ നിശ്ചലരായി നിന്ന് പോയ എത്രയോ സന്ദര്‍ഭങ്ങളുണ്ട്.അതുവരെ ചിരിച്ച് കളിച്ച് നിന്ന താരം ആക്ഷന്‍ പറയുമ്പോള്‍ കഥാപാത്രമായി മാറുന്നതിനെക്കുറിച്ച് പലരും അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. കൂടെ അഭിനയിക്കുന്ന താരങ്ങളെ നന്നായി പിന്തുണയ്ക്കാറുണ്ട് അദ്ദേഹം. പൊതുവെ ഡയറക്ടേഴ്‌സ് ആക്ടര്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്.

സംവിധായകന്‍രെ ഉപകരണമാണ് താരമെന്ന നിലപാടാണ് മോഹന്‍ലാലിന്റേത്. അദ്ദേഹം എങ്ങനെ ഉദ്ദേശിക്കുന്നുവോ ആ രീതിയിലേക്ക് അനായാസേന മാറാന്‍ കഴിയുന്ന അല്ലെങ്കില്‍ മാറ്റിത്തീര്‍ക്കാവുന്ന നടനാണ് താരമെന്നും കമല്‍ പറയുന്നു. ഇക്കാരണത്താലാണ്. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ വെളളം പോലെയാണ് അദ്ദേഹം. ഏത് പാത്രത്തിലാണോ ഒഴിക്കുന്നത് ആ പാത്രത്തിന്റെ ഷേപ്പിലാവും. ഓരോ സെറ്റിലും അത്തരത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം.

Mohanlal

അതാത് സംവിധായകനും സെറ്റിനുമനുസരിച്ചാണ് അദ്ദേഹം പെരുമാറുന്നത്. പൂര്‍ണ്ണമായ നടനായതുകൊണ്ടാണ് അദ്ദേഹത്തിന് ഇത് സാധിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് അനുഭവങ്ങള്‍ പറയാനുണ്ട്. ഓരോ ഷോട്ട് എടുക്കുമ്പോഴും യാതൊരുവിധ പരാതികളുമില്ലാതെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനറിയാം. സംവിധായകന് വേണ്ടിയാണ് നടന്‍ നിലകൊള്ളേണ്ടതെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായി അറിയാമെന്നും കമല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X