മമ്മൂട്ടിയെ വേണമെന്ന് പറഞ്ഞിരുന്നുവെങ്കില്‍ കുഴങ്ങിപ്പോയേനെ! 4 വര്‍ഷമെടുക്കുമെന്ന് കമല്‍! കാണൂ!

Recommended Video

മമ്മൂട്ടിയെ കിട്ടണമെങ്കിൽ 4 വർഷം കാത്തിരിക്കണം | filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിളിലൊരാളാണ് കമല്‍. വ്യത്യസ്തമായ സിനിമകളുമായാണ് അദ്ദേഹം ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. പുതിയ സിനിമയായ പ്രണയമീനുകളും കടലും എന്ന സിനിമയുടെ പൂജാ ചടങ്ങ് നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. മമ്മൂട്ടിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നായകനായി മമ്മൂട്ടി തന്നെ വേണമെന്ന് നിര്‍മ്മാതാവ് പറഞ്ഞിരുന്നുവെങ്കില്‍ താന്‍ കുഴങ്ങിപ്പോയെനെയെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. മൂന്ന് നാല് വര്‍ഷം കാത്തിരിക്കേണ്ടി വരും. പൂജ ചടങ്ങിനെത്തിയ മെഗാസ്റ്റാറിനോട് നന്ദി പറയുന്നതിനിടയിലായിരുന്നു ഈ കമന്റ്.

പൂജ ചടങ്ങിനായി എപ്പോള്‍ വിളിച്ചാലും അദ്ദേഹം എത്താറുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ചെല്ലുമ്പോള്‍ നാലഞ്ച് വര്‍ഷം കഴിയട്ടയെന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടിയെന്നും സംവിധായകന്‍ പറയുന്നു. അത്തരത്തില്‍ തിരക്കുലല് നായകനായി മാറിയ അദ്ദേഹത്തെ കാണുമ്പോള്‍ അഭിമാനവും സന്തോഷവുമാണ് തോന്നുന്നത്. താനൊക്കെ സിനിമയില്‍ വരുന്ന കാലം തൊട്ടേ അദ്ദേഹം തിരക്കുള്ള നായകനടനാണ്. വര്‍ഷങ്ങള്‍ ഇത്രയായിട്ടും ഇന്നും അതേ പോലെ നില്‍ക്കുകയാണ് അദ്ദേഹം. ഞങ്ങളുടെയൊക്കെ സിനിമാജീവിതം തുടങ്ങുന്നത് മോഹന്‍ലാലിനും മമ്മൂട്ടിക്കൊപ്പവുമാണ്.

Kamal, Mammootty

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് പ്രണയമീനുകളും കടലും ഒരുക്കുന്നത്. ദിലീഷ് പോത്തന്‍, വിനായകന്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുതുമുഖ നായകനായ ഗബ്രി ജോസും പുതുമുഖ നായികയുമാണ് ചിത്രത്തില്‍. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X