എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും കമലും മമ്മൂട്ടിയും
തുടരെ തുടരെ പരാജയങ്ങള്‍ മാത്രം. മമ്മൂട്ടിയ്ക്ക് വീണ്ടും ഒന്ന് തിരിച്ചു കയറാന്‍ കഴിയുന്നതേയില്ല. ഒടുവില്‍ ഇറങ്ങിയ പ്രെയ്‌സ് ദി ലോര്‍ഡിന്റെ പോക്കും പരാജയത്തിലേക്കാകുമ്പോള്‍ മമ്മൂട്ടിയെ രക്ഷിക്കാന്‍ ആരെങ്കിലും എത്തിയേ തീരു.
അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളും, ഇപ്പോള്‍ കമ്മിറ്റു ചെയ്തിട്ടുള്ളതില്‍ അധികവും മമ്മൂട്ടി ഡേറ്റ് നല്‍കിയത് പുതുമുഖ സംവിധായകര്‍ക്കായിരുന്നു. പുതുമുഖങ്ങള്‍ക്കൊന്നും രക്ഷിക്കാന്‍ഡ കഴിയാതെ വന്നാല്‍ പഴയ സംവിധായകരുമായി വീണ്ടും കൈ കോര്‍ക്കുതയേ ഇനി രക്ഷയുള്ളൂ. അതുകൊണ്ട് മാത്രമല്ല ചിലപ്പോള്‍ അങ്ങനെയും ചില ചിത്രങ്ങള്‍ ഇറങ്ങണമല്ലോ.

നീണ്ടി എട്ട് വര്‍ഷത്തിന് ശേഷം കമലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ജയറാമിനെ നായകനാക്കി നടന്‍ എന്ന മികച്ച ചിത്രമൊരുക്കിയതിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകന്‍. ആമേന്‍ പോലൊരു സൂപ്പര്‍ഹിറ്റ് ചിത്രത്തിന് തിരക്കഥയെഴുതിയ പി എസ് റഫീഖാണ് കമല്‍- മമ്മൂട്ടി പുതിയ ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
2006 ല്‍ പുറത്തിറങ്ങിയ കറുത്ത പക്ഷികള്‍ എന്ന ചിത്രമാണ് കമല്‍ മമ്മൂട്ടിയെ വച്ച് ഒടുവില്‍ സംവിധാനം ചെയ്തത്. കമല്‍ തന്നെ തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ മീന, പത്മപ്രിയ, ജഗദി ശ്രീകുമാര്‍ തുടങ്ങിയവരാണ് അഭിനയിച്ചത്. മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, രാപ്പകല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടു കെട്ടില്‍ മുമ്പും പിറന്നിട്ടുണ്ട്.
പുതിയ ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ തീരുമാനിച്ചിട്ടില്ല. മമ്മൂട്ടിയ്ക്ക് പറ്റിയ തിരക്കഥ ഒത്തുവരാത്തതുകൊണ്ടാണ് ഇത്രവലിയൊരു ഇടവേള വന്നതെന്ന് കമല്‍ പറഞ്ഞു. ചിത്രത്തിലെ താര നിര്‍ണയം നടന്നു വരുന്നതേയുള്ളൂ. ആഗസ്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നും കമല്‍ അറിയിച്ചു.


Click it and Unblock the Notifications