ഉലകനായകന്റെ പിറന്നാല്‍ ആശംസ വീഡിയോയിലൂടെ
തമിഴ് മന്നന്‍ രജനീകാന്തിന് പിറന്നാള്‍ ആശംസയുമായി ഉലകനായകന്‍ കമല്‍ഹാസന്‍ എത്തി. തന്റെ യൂട്യൂബ് ചാനലായ ഉലകനായകന്‍ ട്യൂബിലൂടെ ആണ് കമല്‍ ഹാസന്‍ രജനിയുടെ പിറന്നാള്‍ ആശംസ അറിയിച്ചത്. അതിനോടൊപ്പം ലിംഗ എന്ന ചിത്രത്തിനു ആശംസയും നേരാന്‍ കമല്‍ മറന്നില്ല. രജനിയുടെ ബ്രഹ്മാണ്ഡ ചിത്രം ലിംഗ ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്.

ലിംഗ വന്‍വിജയമാകട്ടെ എന്നും താരം ആശംസിച്ചു. ലോസാഞ്ചല്‍സില്‍ നിന്നാണ് വീഡിയോ സന്ദേശം എത്തിയത്. കമല്‍ ഹാസന്‍ ഇപ്പോള്‍ ലോസാഞ്ചല്‍സില്‍ ആണ്. അതുകൊണ്ടാണ് യൂട്യൂബ് വഴി ആശംസകള്‍ അര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലിംഗ കണ്ടതിനുശേഷം ഫോണ്‍ വിളിക്കാമെന്നും കമല്‍ പറഞ്ഞു. രജനിക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യവും നേര്‍ന്നാണ് കമല്‍ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











