twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമലിന്റെ മിശ്രിതം, രവിയുടെ പാക്കിംഗ്

    By Staff
    |

    കേരളത്തിലെ തീയേറ്ററുകളില്‍ നിന്ന് കൊയ്ത് വാരുകയാണ് കമലഹാസന്റെ ദശാവതാരം. ശിവജിയെക്കാള്‍ കൂടുതല്‍ കളക്ഷന്‍ കേരളത്തില്‍ നിന്ന് ഈ ചിത്രം നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ ചിത്രങ്ങളില്‍, കാതങ്ങളോളം പുറകെയാണെങ്കിലും ദശാവതാരത്തിന് തൊട്ടുപിന്നില്‍ നില്‍ക്കുന്നത് പ്രിഥ്വിരാജിന്റെ വണ്‍വേ ടിക്കറ്റാണ്.

    മലയാളി പ്രേക്ഷകര്‍ മറന്നു തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് ദശാവതാരത്തെ വിശേഷിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷം, 'കിടിലം', 'അത്യുഗ്രന്‍', 'സൂപ്പര്‍', 'കിടുകിടിലം' തുടങ്ങിയ വാക്കുകള്‍ യുവപ്രേക്ഷകരുടെ നാവിന്‍തുമ്പിലെത്തി.

    ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട ചിത്രമാണ് ദശാവതാരമെന്ന് കഥയുടെ കാര്യത്തില്‍ പൂര്‍ണ തൃപ്തരാകാത്തവര്‍ പോലും ഒരേ സ്വരത്തില്‍ പറയുന്നു. സാങ്കേതികമികവിന്റെ അത്ഭുതകരമായ വിന്യാസത്താല്‍ കാന്തത്തില്‍ പറ്റിച്ചേര്‍ന്ന ഇരുമ്പു പൊടികള്‍ പോലെ ദശാവതാരം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലെ സീറ്റുകളില്‍ കാണികള്‍ ഒട്ടിച്ചേര്‍ന്നു പോയി. സിനിമ തീര്‍ന്നാലല്ലാതെ സീറ്റില്‍ നിന്നെഴുനേക്കാനാവുന്നില്ല. "എന്തൊരത്ഭുതം" എന്ന അമ്പരപ്പ് പരസ്പരം പങ്കുവെച്ചു കഴിയുമ്പോഴേയ്ക്കും ഇടവേള തീര്‍ന്നിരിക്കും.

    വിവിധ വേഷങ്ങള്‍ക്ക് തിരിച്ചറിയാനാവാത്ത വ്യത്യസ്തത പകരുന്നതില്‍, അഭിനയമികവില്‍, അധ്വാനത്തില്‍, ചലച്ചിത്ര ചിന്തയില്‍ മലയാളിക്ക് നിത്യവിസ്മയമാവുകയാണ് കമലഹാസന്‍. കമലിന്റെ ചിത്രങ്ങള്‍ എന്നും മലയാളി കൊണ്ടാടിയിട്ടുണ്ട്. കേരളവുമായി ഗാഢമായ ബന്ധവും കമലിനുണ്ട്.

    അപൂര്‍വ സഹോദരര്‍കള്‍, മൈക്കിള്‍ മദനകാമരാജന്‍ തുടങ്ങി എത്രയോ കമല്‍ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ നൂറു ദിവസം പിന്നിട്ട ചരിത്രം പറയാനുണ്ട്. നാടന്‍ സൂപ്പറുകള്‍ക്ക് നല്‍കുന്നതിനെക്കാളേറെ സ്നേഹം നല്‍കി മലയാളി എന്നും കമലിനെ ആദരിച്ചിട്ടുണ്ട്. മലയാളിക്ക് വിശ്വാസമാണ് കമലിന്റെ സിനിമകളെ. മുടക്കുന്ന പണത്തിന്റെ മൂല്യം കമല്‍ സിനിമയിലുണ്ടാവുമെന്ന പ്രതീക്ഷ ഏറെയൊന്നും കേരളത്തില്‍ തെറ്റിയിട്ടില്ല.

    വ്യത്യസ്തതയോടുളള അടങ്ങാത്ത അഭിനിവേശമാണ് അഭിനയജീവിതത്തിലെ കമലിന്റെ ഹൃദയത്തുടിപ്പ്. നടനെന്ന നിലയിലും രചയിതാവ് എന്ന നിലയിലും കമലിന്റെ ചിന്താവ്യാപാരം തീര്‍ത്തും പ്രതിഫലിക്കുന്ന ചിത്രമാണ് ദശാവതാരം.

    മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ പോലും ആരവത്തോടെ തീയേറ്ററുകളില്‍ തകര്‍ത്തോടിയ കാലം മറന്നു. ഏറെക്കാലത്തിനു ശേഷം തീയേറ്ററുകളില്‍ ഉത്സവഛായ പകര്‍ന്ന ചിത്രമാണ് അണ്ണന്‍തമ്പി. ആ വിജയത്തെയും ഈ കമല്‍ചിത്രം കടത്തിവെട്ടുമെന്ന് ഉറപ്പാക്കുമ്പോള്‍ അതിന് കാരണമെന്തെന്നു കൂടി നാം തിരയണം.

    സമ്പൂര്‍ണമായ ഒരു കമല്‍ചിത്രമാണ് ദശാവതാരം. ഈ ചിത്രത്തിന്റെ ആശയവും കഥയും തിരക്കഥയുമെല്ലാം കമലിന്റേതു തന്നെ. പത്തുവേഷത്തില്‍ പ്രത്യക്ഷപ്പെട്ട് ജനത്തിന്റെ കയ്യടി നേടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തില്‍ നിന്നാണ് ഈ സിനിമ പിറന്നത്. എന്നാല്‍ ആ ആഗ്രഹത്തില്‍ കലയുടെയും സാങ്കേതിക വിദ്യയുടെയും അത്യത്ഭുതകരമായ സമ്മേളനം തിരിച്ചറിയാനാവാത്ത വിധം ലയിപ്പിച്ച് ചേര്‍ക്കാന്‍ ദശാവതാരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി.

    സംവിധായകനെയും ഛായാഗ്രാഹകനെയും മേക്കപ്പ് വിദഗ്ധരെയും കമലാണ് തീരുമാനിച്ചത്. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് കമല്‍. സഹതാരങ്ങളെയും മറ്റ് സാങ്കേതിക വിദഗ്ധരെയും തീരുമാനിച്ചത് കമല്‍. സര്‍വം കമല്‍ മയം.

    അടുത്ത പേജില്‍...

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X