twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകനെ തീരുമാനിച്ചത് താരം

    By Staff
    |

    കമലിന്റെ മിശ്രിതം, രവിയുടെ പാക്കിംഗ് - 2

    താരം സംവിധായകനെ തീരുമാനിക്കുന്നേയെന്ന് നിലവിളിക്കുന്ന മന്ദബുദ്ധികളുടെ ഒച്ചകാരണം ഇവിടെ ജനം പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ഈ വണ്‍മാന്‍ഷോ ജനസാഗരത്തിന്റെ ആര്‍പ്പുവിളികളോടെ തീയേറ്ററുകളില്‍ നിന്ന് പണം വാരിപ്പറക്കുന്നത്.

    കമലിന്റെ ചിന്തയെ ഒരു സിനിമയാക്കി തീയേറ്ററുകളിലെത്തിക്കുക എന്ന ജോലിയാണ് സംവിധായകന്‍ കെ എസ് രവികുമാറിനുണ്ടായിരുന്നത്. ഈഗോയുടെ മുഴക്കങ്ങളില്ലാതെ തന്റെ ചിന്തയോട് സഹകരിക്കുന്ന രവികുമാറിനെ സംവിധായകനായി തീരുമാനിച്ചതു തന്നെ ഈ ചിത്രത്തിന്റെ ടോട്ടാലിറ്റിയെക്കുറിച്ച് കമലിന് വ്യക്തമായ ബോധമുളളതിനാലാണ്.

    എന്നാല്‍ പിന്നെ കമലിന് സംവിധാനവും ഏറ്റെടുത്തുകൂടേയെന്ന് ചോദ്യമുണ്ടാകാം. തന്റെ ആശയത്തെ തന്നേക്കാള്‍ നന്നായി തീയേറ്ററിലെത്തിക്കാന്‍ രവികുമാറിന് കഴിയും എന്ന് കമല്‍ വിശ്വസിച്ചടത്ത് ഒരു സംവിധായകന്റെ മികവ് ആ പ്രതിഭ അംഗീകരിച്ചു എന്നാണ് മറുപടി. കമലിന്റെ പ്രോഡക്ട്, രവികുമാറിന്റെ പാക്കിംഗ് എന്നൊരു പരസ്യവാചകം ദശാവതാരത്തിന്റെ മലയാളം പോസ്റ്ററുകളില്‍ ചേര്‍ത്താല്‍ തെറ്റില്ലെന്ന് അര്‍ത്ഥം.

    ഒരിക്കലും മലയാളത്തിന് താങ്ങാവുന്ന സ്വപ്നമല്ല ദശാവതാരം. ഈ ബജറ്റോ സാങ്കേതിക മേന്മയോ അധ്വാനമോ വര്‍ഷങ്ങളുടെ കാത്തിരിപ്പോ ഒന്നും താങ്ങുന്നതല്ല, നമ്മുടെ സിനിമാ വ്യവസായം. അതിന് പരിമിതിയുണ്ട്. പാവയ്ക്കാ വലിപ്പത്തില്‍ കിടക്കുന്ന ഒരു സംസ്ഥാനത്തിന് കാണാവുന്ന സിനിമാ സ്വപ്നങ്ങള്‍ക്കും പരിമിതിയുണ്ട്. ചുരുങ്ങിപ്പോയ ഒരു ചിന്താമണ്ഡലവും പുതിയ ആശയങ്ങളെയും പ്രതിഭകളെയും ചെറുക്കുന്ന രാഷ്ട്രീയവുമാണ് നമ്മുടെ സിനിമയുടെ കൈമുതല്‍. അതും കൊണ്ട് ഏതുവരെ പോകും.

    താരാധിപത്യത്തിന്റെ ഉദാഹരണം തന്നെയാണ് ദശാവതാരവും. സിനിമയ്ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഗുണം ചെയ്യുന്ന ഒരാധിപത്യം. കമലഹാസന്‍ എന്ന മെഗാതാരത്തിന്റെ സിനിമാ സ്വപ്നങ്ങളിലേയ്ക്ക് രവികുമാര്‍ എന്ന സംവിധായകന്‍ ഇഴുകിച്ചേര്‍ന്നപ്പോള്‍ ദശാവതാരം സഫലമായി. ഞാനോ കമലോ വലുത് എന്ന് രവികുമാര്‍ എപ്പോഴെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍ ദശാവതാരം ഈ വിജയം കൈവരിക്കുമായിരുന്നില്ല.

    കമലിന്റെ പ്രതിഭയെ രവികുമാര്‍ ഉള്‍ക്കൊണ്ടു, സംവിധായകനെന്ന നിലയില്‍ രവികുമാറിന്റെ കഴിവിനെ കമല്‍ അംഗീകരിച്ചു. ഫലം ലോകം മുഴുവന്‍ ദശാവതാരം ഹിറ്റ്. ഈ ജോഡിയെ നമ്മുടെ താരങ്ങളെയും സംവിധായകരെയും ഒന്നു വെച്ചുമാറി നോക്കൂ.. അപ്പോഴറിയാം വ്യത്യാസം.

    ബുദ്ധിയുളളവന്‍ കഴിവുളളവനെ തിരിച്ചറിയും. കഴിവുളളവന് ബുദ്ധിയുണ്ടെങ്കില്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തും. അവിടെ വലിയവനും ചെറിയവനും ഇല്ല. അവസരത്തിനാണ് വില. അവസരം തന്നെയാണ് ദൈവവും.

    മുന്‍പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X