ഇരുപതാണ്ടുകള്ക്ക് ശേഷം കമല് മലയാളത്തില്

By Staff

ഇരുപതാണ്ടുകള്‍ക്ക്‌ ശേഷം ഉലകനായകന്‍ കമല്‍ഹാസന്‍ മലയാള ചലച്ചിത്ര ലോകത്തേക്ക്‌ വീണ്ടും. നവാഗത സംവിധായകനായ ഉണ്ണി ഒരുക്കുന്ന 'പറയാന്‍ ബാക്കിവെച്ചത് 'എന്ന ചിത്രത്തിലൂടെയാണ് കമല്‍ വീണ്ടും മലയാളത്തിലേക്കെത്തുന്നത്.

കമലും എസ്‌ പി ബാലസുബ്രമണ്യവും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞയാഴ്‌ച ആലുവയില്‍ നടന്നു.

ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ മുതിര്‍ന്ന സംവിധായകരായ ജോഷി, സിബി മലയില്‍, ലോഹിതദാസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രഭു, പത്മപ്രിയ, മുക്ത, മണിക്കുട്ടന്‍, ജഗതി, കല്‍പന എന്നിങ്ങനെ വന്‍താര നിരയാണ്‌ ചിത്രത്തില്‍ അണിനിരക്കുന്നത്‌.

ബ്രാവോ ഫിലിംസിന്റെ ബാനറില്‍ ടിപി ഷാജി, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. ജയറാമും കമലും ഒരുമിച്ചഭിനയിച്ച ചാണക്യനാണ് കമലിന്റെ അവസാന മലയാള ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X