രാകേഷിന്റെ പാട്ടിനെ പ്രശംസിച്ച് കമല്‍ഹാസന്‍! തന്റെ അടുത്ത സിനിമയില്‍ പാടാനായി ക്ഷണം! കാണൂ

By Midhun

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ പ്രകടനമായിരുന്നു ആലപ്പുഴ സ്വദേശി രാകേഷിന്റെത്. കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമയിലെ 'ഉന്നെ കാണാത് നാള്‍' എന്നു തുടങ്ങുന്ന ഗാനമായിരുന്നു രാകേഷ് പാടിയിരുന്നത്. രാകേഷിന്റെ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ജോലിസമയത്ത് പാടിയ രാകേഷിന്റെ പാട്ട് കൂട്ടുകാരനായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. പാട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായതോടെ അഭിനന്ദന പ്രവാഹമായിരുന്നു ഈ കലാകാരനെ തേടിയെത്തിരുന്നത്. സംഗീത സംവിധായകന്‍ ഗോപീസുന്ദറായിരുന്നു ഈ അനുഗ്രഹീത കലാകാരന്റെ പാട്ട് കേട്ട് ആളെ തേടിയെത്തിയിരുന്നത്.

shankar mahadevan-rakesh

രാകേഷിന്റെ ആലാപനം ഏറെ ഇഷ്ടപ്പെട്ടെന്നും ഉടന്‍ നേരില്‍ കാണണമെന്ന ആഗ്രഹവുമാണ് ഫേസ്ബുക്കില്‍ ഗോപീ സുന്ദര്‍ പ്രകടപ്പിച്ചിരുന്നത്. ഗോപീസുന്ദറിനു പിന്നാലെ ഗായകന്‍ ശങ്കര്‍ മഹാദേവനും രാകേഷിന്റെ പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പാട്ട് ഇഷ്ടപ്പെട്ട ശങ്കര്‍ മഹാദേവന്‍ തന്നോടൊപ്പം ഒരു വേദിയില്‍ പാടാനുളള അവസരം രാകേഷിന് നല്‍കിയിരുന്നു.

kamal haasan-rakesh

ശങ്കര്‍ മഹാദേവനും ഗോപീസുന്ദറിനു പിന്നാലെ ഉലകനായകന്‍ കമലഹാസനും രാകേഷിനെ പ്രശംസിച്ചിരുന്നു. കമല്‍ഹാസന്റെ മുന്നില്‍വെച്ചായിരുന്നു വിശ്വരൂപത്തിലെ പാട്ട് രാകേഷ് വീണ്ടും പാടിയിരുന്നത്. പാട്ട് കേട്ട് മനസ് നിറഞ്ഞ കമല്‍ രാകേഷിനെ അഭിനന്ദിക്കുകയും തന്റെ അടുത്ത ചിത്രത്തില്‍ പാടാനൊരു അവസരവും നല്‍കിയിരിക്കുകയാണ്. കമലിനു മുന്നില്‍ രാകേഷ് പാടിയ പാട്ടിന്റെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X