വിശ്വരൂപം കാണിച്ച് രണ്ടാം തവണയും കമല്‍ഹാസന്‍! കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

By Midhun

കമല്‍ഹാസന്‍ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്.വിശ്വരൂപം എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. കമല്‍ തന്നെ സംവിധാനം ചെയ്ത ചിത്രം ഏറെ വിവാദങ്ങള്‍ക്കിടെയായിരുന്നു റിലീസ് ചെയ്തിരുന്നത്. തിയ്യേറ്ററുകളില്‍ വാണിജ്യപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു വിശ്വരൂപം.

വിശ്വരൂപത്തിന് രണ്ടാം ഭാഗം വരുമെന്ന് ആദ്യ ഭാഗമിറങ്ങിയ സമയത്തു തന്നെ കമല്‍ സൂചിപ്പിച്ചിരുന്നു. ചിത്രീകരണം പുര്‍ത്തിയാക്കിയ വിശ്വരൂപം 2 അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. റിലീസിനു മുന്‍പായി ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്...

വിശ്വരൂപം

വിശ്വരൂപം

കമല്‍ഹാസന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് വിശ്വരുപം അറിയപ്പെടുന്നത്. കമലിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ചില മുസ്ലീ സംഘടനകളായിരുന്നു ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നത്. സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്നത്തെ ജയലളിത സര്‍ക്കാര്‍ ചിത്രത്തിന് താല്‍ക്കാലിക വിലക്ക് എര്‍പ്പെടുത്തിയിരുന്നു. ശക്തമായൊരു പ്രമേയവും കമലിന്റെ പ്രകടനം കൊണ്ടുമായിരുന്നു ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോള്‍

ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോള്‍

വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത് . ചിത്രത്തിന്റെ ആദ്യ ഭാഗം തന്ന ആവേശമാണ് വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം കാണാന്‍ സിനിമാ പ്രേമികളെ പ്രേരിപ്പിച്ചിരിക്കുന്നത്. കമല്‍ഹാസന്‍ തന്നെ സംവിധാനം ചെയ്ത ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണയും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടായിരിക്കും ചിത്രമെത്തുക എന്നാണറിയുന്നത്.

വിശ്വരൂപം 2

വിശ്വരൂപം 2

ആദ്യ ഭാഗത്തിലെന്ന പോലെ ഇത്തവണയും ഡബിള്‍ റോളിലാണ് കമല്‍ഹാസന്‍ എത്തുന്നത്. ആന്‍ഡ്രിയയും പൂജാ കുമാറുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അതുല്‍ തിവാരിയും കമലും ചേര്‍ന്നാണ് വിശ്വരൂപം 2വിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. തമിഴില്‍ ചിത്രീകരിച്ച വിശ്വരൂപം തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ശങ്കര്‍ എഹ്‌സാന്‍ ലോയ് ആയിരുന്നു ആദ്യ ഭാഗത്തിന് സംഗീതമൊരുക്കിതെങ്കില്‍ ഇത്തവണ ജിബ്രാന്‍ ആണ് രണ്ടാം ഭാഗത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ടേക്ക് ഓഫ് എന്ന ചിത്രമൊരുക്കിയ മഹേഷ് നാരായണനാണ് വിശ്വരൂപം രണ്ടാം ഭാഗത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ വിശ്വരൂപം 2വിന്റെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കമല്‍ തന്നെയായിരുന്നു വിശ്വരുപം 2വിന്റെ പുതിയ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. വിശ്വരൂപം 2വിന്റെ മികച്ചൊരു പോസ്റ്ററായിരുന്നു കമല്‍ സിനിമാപ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.

ട്രെയിലര്‍ പുറത്ത്

ട്രെയിലര്‍ പുറത്ത്

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന വിശ്വരൂപം 2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആമിര്‍ഖാന്‍, ജൂനിയര്‍ എന്‍ടിആര്‍,ശ്രൂതി ഹാസന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. ഹിന്ദി ട്രെയിലര് ആമിറും,തെലുങ്ക്,തമിഴ് ട്രെയിലറുകള്‍ ജൂനിയര്‍ എന്‍ടി ആര്‍, ശ്രുതി ഹാസന്‍ തുടങ്ങിയവരുമാണ് ലോഞ്ച് ചെയ്തത്. വിശ്വരൂപത്തിന്റെ ട്രെയിലര്‍ ലോഞ്ച് കമല്‍ ഹാസന്റെ ഫേസ്ബുക്ക് പേജില്‍ ലൈവായി കാണിച്ചിരുന്നു.

ട്രെയിലര്‍ കാണൂ

ട്രെയിലര്‍ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X