കമല്‍-വാള്‍ട്ട്‌ ഡിസ്‌നി ചിത്രം മര്‍മ്മയോഗി മലയാളത്തിലും നിര്‍മ്മിയ്ക്കുന്നു

By Staff

ഒരു മലയാള ചലച്ചിത്രത്തില്‍ അഭിനയിക്കണം- കേരളത്തില്‍ കമല്‍ഹാസന്‍ പങ്കെടുക്കാറുള്ള വേദികളില്‍ സ്ഥിരമായി മുഴങ്ങി കേള്‍ക്കാറുള്ള ഒരു വാചകമാണിത്‌.

വര്‍ഷങ്ങളായി കമല്‍ ഈ പല്ലവി ആവര്‍ത്തിയ്‌ക്കുന്നുണ്ടെങ്കിലും അടുത്ത കാലത്തൊന്നും ഇത് നടപ്പാകാന്‍ യാതൊരു സാധ്യതയുമില്ലായിരുന്നു.

കോടികള്‍ പ്രതിഫലം പറ്റുന്ന കമലിനെ പോലൊരു താരത്തെ ഉള്‍ക്കൊള്ളാന്‍ മലയാള സിനിമയ്‌ക്ക്‌ സാധ്യമല്ലെന്നതു തന്നെയാണ്‌ അതിന്‌ കാരണം.

എന്നാല്‍ കോടികളുടെ കിലുക്കവുമായെത്തുന്ന ഹോളിവുഡ്‌ ചലച്ചിത്ര നിര്‍മാണ കമ്പനി വാള്‍ട്ട്‌ ഡിസ്‌നി കമലിന്റെ ആഗ്രഹം നിറവേറ്റുമെന്നാണ്‌ ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

കമല്‍-വാള്‍ട്ട്‌ ഡിസ്‌നി-ഭരത്‌ ബാല കൂട്ടുക്കെട്ടിലൊരുങ്ങുന്ന മര്‍മ്മയോഗി തമിഴിനെക്കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക്‌ എന്നീ നാലു ഭാഷകളില്‍ കൂടി നിര്‍മ്മിയ്‌ക്കാന്‍ പദ്ധതിയിട്ടിരിയ്‌ക്കുകയാണ്‌.

നിര്‍മ്മാണം ആരംഭിയ്‌ക്കുന്നതിനു മുമ്പു തന്നെ 125 കോടിയോളം രൂപ ബഡ്‌ജറ്റ്‌ വിലയിരുത്തിയിരിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാകുമെന്നാണ് കരുതപ്പെടുന്നത്. ഏഴാം നൂറ്റാണ്ടിലെ കാലഘട്ടം അവതരിപ്പിയ്‌ക്കുന്ന ചിത്രം അടുത്തു തന്നെ നിര്‍മ്മാണമാരംഭിയ്‌ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X