100 ഡേയ്സ് ഒാഫ് ലവ് തീര്‍ന്നു, ജെനൂസ് മുഹമ്മദിന് ഇനി വിവാഹം

By Meera Balan

പ്രണയത്തിന്റെ നൂറു ദിവസങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ച യുവ സംവിധായകന്‍ ജെനൂസ് മുഹമ്മദിന് വിവാഹം. സംവിധായകന്‍ കമലിന്റെ മകനും 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ സംവിധായകനുമായ ജെനൂസിനാണ് ഏപ്രിലില്‍ വിവാഹം. ഏപ്രില്‍ എട്ടിനാണ് തന്റെ വിവാഹമെന്ന് ജെനൂസ് പറഞ്ഞു.

പ്രണയത്തെ മനോഹരവും അല്‍പ്പം പൈങ്കിളിയുമായി വെള്ളിത്തരയില്‍ അവതരിപ്പിച്ച സംവിധായകന്റേതും പ്രണയ വിവാഹമാണ്. തന്റെ ഒരു കസിന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയാണ് ജെനൂസിന്റെ വധു. ഇഷ്ടം പിന്നീട് അറേഞ്ച്ഡ് മാരേജിലേയ്ക്ക മാറുകയായിരുന്നുവെന്നാണ് ജെനൂസ് പറയുന്നത്. കല്യാണക്കാര്യം മാത്രം പറഞ്ഞ് നിന്നാല്‍ പോരല്ലോ..ഇനി വധുവിനെ കൂടി അറിയേണ്ട.

Jenuse

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിയായ സല്‍ഫയാണ് ജെനൂസിന്റെ ഭാവി വധു. തന്റെ കസിന്‍ വഴിയാണ് ജെനൂസ് സല്‍ഫയെ പരിചയപ്പെടുന്നത്. പിന്നീടാണ് ഇരുവരും വിവാഹിതരാകാന്‍ താരുമാനിച്ചത്. നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ അഭിനയിച്ച 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലൂടെ ജെനൂസ് നല്ല തുടക്കാക്കാരനായിരിയ്ക്കുകയാണ്. മനസില്‍ പ്രണയം നിറച്ച് പ്രണയകഥ പറഞ്ഞ സംവിധായകന്റെ ജീവിത്തത്തില്‍ ഇനിയെന്നും സ്‌നേഹ ദിനങ്ങള്‍ ഉണ്ടാകട്ടേ എന്ന് ആശംസിയ്ക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X