കാമസൂത്ര ത്രിഡി ട്രെയിലര്‍ വന്നു

By Lakshmi

രൂപേഷ് പോള്‍ സംവിധാനം ചെയ്ത കാമസൂത്ര ത്രിഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രൂപേഷ് തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് ഹോട്ട് താരം ഷെര്‍ളിന്‍ ചോപ്രയാണ് നായികയാവുന്നത്.

രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ കഥയെയും കഥാപാത്രങ്ങളെയും കുറിച്ച് പ്രേക്ഷകര്‍ക്ക് കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് ട്രെയിലര്‍. ഏറെ പ്രതീക്ഷകളോടെയാണ് രൂപേഷിന്റെ കാമസൂത്രയെ ഏവരും കാത്തിരിക്കുന്നത്. ഇതിനകം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ഷെര്‍ളിന്റെ വിവിധ പോസുകളിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെ കാമസൂത്ര ഒരു അശ്ലീല ചിത്രമല്ലെന്നാണ് രൂപേഷ് പറയുന്നത്. ഇത് മികച്ചൊരു കലാസൃഷ്ടിയാണെന്നും കാമത്തിനൊപ്പം തന്നെ പ്രണയത്തിനും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടെന്നും രൂപേഷ് പറയുന്നു.

ലവ് നോട്ടുമായി തുടങ്ങുന്ന ട്രെയിലര്‍

കാമസൂത്ര ത്രിഡി ട്രെയിലര്‍ വന്നു

ലവ് ഈസ് ലൈക് വാര്‍, ഈസി ടു ബിഗിന്‍. ബട് വെരി ഹാര്‍ഡ് ടു സ്‌റ്റോപ്പ് എന്ന വാചകവുമായിട്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്.

ഷെര്‍ളിന്റെ സാന്നിധ്യം

കാമസൂത്ര ത്രിഡി ട്രെയിലര്‍ വന്നു

ട്രെയിലര്‍ തുടങ്ങി അല്‍പം കഴിഞ്ഞാണ് ഷെര്‍ളിനെ കാണാന്‍ കഴിയുക. വളുത്ത നേരിയ സാരിയുടത്ത് കാട്ടില്‍ നില്‍ക്കുന്നതായിട്ടാണ് ട്രെയിലറില്‍ ഷെര്‍ളിനെ കാണിക്കുന്നത്.

നെഞ്ചിടിപ്പേറ്റുന്ന ഷെര്‍ളിന്‍

കാമസൂത്ര ത്രിഡി ട്രെയിലര്‍ വന്നു

ട്രെയിലറില്‍ ഷെര്‍ളിന്റെ ആദ്യ ഷോട്ടില്‍ത്തന്നെയറിയാം ചിത്രത്തില്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റുന്ന പ്രകടനാണ് താരം നടത്താന്‍ പോകുന്നതെന്ന്.

കടലിലെ യുദ്ധരംഗങ്ങള്‍

കാമസൂത്ര ത്രിഡി ട്രെയിലര്‍ വന്നു

കടലില്‍ രണ്ട് കപ്പലുകളിലായി നടക്കുന്ന യുദ്ധരംഗങ്ങളാണ് ടീസറില്‍ ആദ്യം കാണാന്‍ കഴിയുക.

ഭഗവത്ഗീതയിലെ വരികള്‍

കാമസൂത്ര ത്രിഡി ട്രെയിലര്‍ വന്നു

ഭഗവത് ഗീതയിലെ വരികളുമായിട്ടാണ് തുടര്‍ന്നങ്ങോട്ട് ട്രെയിലര്‍ പുരോഗമിക്കുന്നത്.

ഷെര്‍ളിനും മിലിന്ദും

കാമസൂത്ര ത്രിഡി ട്രെയിലര്‍ വന്നു

‌ട്രെയിലറില്‍ ഷെര്‍ലിനൊപ്പം കാണാന്‍ കഴിയുന്ന ഏക പരിചിത മുഖം മിലിന്ദ് ഗുണാജിയുടേതാണ്. ചിത്രത്തില്‍ ഒരു രാജാവിന്റെ വേഷത്തിലാണ് മിലിന്ദ് എത്തുന്നത്.

കിങ് മല്‍ഖാന്‍

കാമസൂത്ര ത്രിഡി ട്രെയിലര്‍ വന്നു

കിങ് മല്‍ഖാന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സലിം കുമാറും നാസറും

കാമസൂത്ര ത്രിഡി ട്രെയിലര്‍ വന്നു

മലയാളിതാരം സലിം കുമാര്‍, തമിഴ് താരം നാസര്‍ എന്നിവരും കാമസൂത്ര ത്രിഡിയില്‍ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X