Just In
- 7 min ago
ജയസൂര്യയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ തോന്നിയെന്ന് പത്മകുമാര്‍, വെള്ളത്തെ അഭിനന്ദിച്ചുള്ള കുറിപ്പ് വൈറല്‍
- 11 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 12 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 12 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
Don't Miss!
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാമസൂത്ര ത്രിഡി ഓസ്കാര്‍ പട്ടികയില്‍
സംവിധായകന് രൂപേഷ് പോള്‍ കഥയും തിരക്കഥയും ഒരുക്കിയ കാമസൂത്ര ത്രിഡി അടുത്ത വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിനായുള്ള കണ്ടന്‍ഷന്‍ പട്ടികയില്‍ ഇടം പിടിച്ചു. മികച്ച സിനിമ, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സോങ് എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച സിനിമാ വിഭാഗത്തില്‍ 289 സിനിമകള്‍ കണ്ടന്‍ഷന്‍ പട്ടികയില്‍ ഉണ്ട്. ഇതില്‍ നിന്നാണ് അഞ്ചെണ്ണം ഓസ്കാര്‍ നോമിനേഷന് നേടുക.
സംഗീതവിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏക ഇന്ത്യന്‍ ചിത്രമാണ് കാമസൂത്ര ത്രിഡി. ഒരു യഥാര്‍ത്ഥ ചരിത്രസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാമസൂത്ര ത്രിഡി ഒരു സോഫ്റ്റ് പോണ് സിനിമ മാത്രമാണെന്ന ധാരണ തിരുത്താന്‍ ഓസ്കാര്‍ കണ്ടന്‍ഷന്‍ പട്ടികയില്‍ സ്ഥാനംപിടിച്ചത് സഹായിക്കുമെന്ന് രൂപേഷ് പോള്‍ പറഞ്ഞു.
കാമസൂത്ര ത്രിഡി ഒരു അശ്ലീലചിത്രമല്ലെന്നും അത് മനുഷ്യരുടെ സ്നേഹത്തിന്റെയും പകയുടെയും കാമത്തിന്റെയും കഥയാണെന്ന് രൂപേഷ് നേരത്തേ പവവട്ടം വിശദീകരിച്ചിരുന്നു. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് ബോളിവുഡ് താരമായ ഷെര്‍ലിന്‍ ചോപ്രയാണ്. ചിത്രീകരണ സമയത്ത് പുറത്തുവന്ന ഷെര്‍ലിന്റെ നഗ്നചിത്രങ്ങളും മറ്റുമാണ് ചിത്രം ഒരു അശ്ലീലചിത്രമാണെന്ന ധാരണ പരത്താന്‍ പൊതുവേ ഇടവരുത്തിയത്.
ജി.ജെ. എന്റര്ടൈന്മെന്റ്സിനു വേണ്ടി ഡോക്ടോര് ജോര്‍ജ് ജോണ്‍ അവതരിപ്പിക്കുന്ന സിനിമ രൂപേഷ് പോള്‍ പ്രൊഡക്ള്‍ഷന്‍സ് ലിമിറ്റഡ് ആണു നിര്‍മിച്ചത്. കോ പ്രൊഡക്ഷനും പ്രൊജക്ട് ഡിസൈനും സോഹന്‍ റോയ്. സിനിമ 2014 മേയ് 23നു റിലീസ് ചെയ്യുന്നത്. ത്രിഡി ചിത്രത്തിന് പിന്നാലെ കാമസൂത്ര 4ഡി ഒരുക്കാനുള്ള ശ്രത്തിലാണ് രൂപേഷ് പോള്‍. ഇതിലെ നായികയെയും നായകനെയും കണ്ടെത്താനായി ഒരു മത്സരം നടത്താനാണ് അണിയറക്കാരുടെ തീരുമാനം.