കാമസൂത്രയിലേയ്ക്ക് താരത്തെ കണ്ടെത്താന്‍ മത്സരം

By Lakshmi

രൂപേഷ് പോള്‍ ഒരുക്കിയ കാമസൂത്ര ത്രിഡിച്ചിത്രത്തിനായി ഇന്ത്യമുഴുവനുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ട്രെയിലറിലൂടെയും മറ്റും പ്രേക്ഷകരില്‍ ഏറെ ആകാംഷയുണ്ടാക്കാന്‍ രൂപേഷിനും കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. ഒപ്പം ഷെര്‍ലിന്‍ ചോപ്രയുടെ ചൂടന്‍ ചിത്രങ്ങളും ചിത്രത്തെ വലിയ വാര്‍ത്താപ്രാധാന്യമുള്ളതാക്കി മാറ്റിയിരുന്നു.

ത്രിഡിച്ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കൊപ്പം രൂപേഷും കൂട്ടരും മറ്റൊരു കാര്യം കൂടി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. കാമസൂത്ര സീരിസിലെ അടുത്ത ചിത്രത്തിനായി നായികയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുകയാണിവര്‍, ഒപ്പം ഇന്ത്യയിലെ യഥാര്‍ത്ഥ സെക്‌സിയസ്റ്റ് ലേഡിയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.

Kamasutra 3D

പുതിയചിത്രത്തിലേയ്ക്കായി സാധാരണക്കാരില്‍ നിന്നും ഒരു സ്ത്രീയെയും പുരുഷനെയും കണ്ടെത്താനാണ് രൂപേഷും കൂട്ടരും പദ്ധതിയിടുന്നത്. ഇതിനായി ഒരു മത്സരവും സംഘടിപ്പിക്കുന്നണ്ട്. സിനിമയിലുള്ളവര്‍ക്കും മോഡലിങ് രംഗത്തുള്ളവര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഇതില്‍ പങ്കെടുക്കാം.

ശരീരസൗന്ദര്യത്തിനൊപ്പം തന്നെ ആകര്‍ഷകമായ സംസാരം, വ്യക്തിത്വം എന്നിവയ്ക്കുകൂടി പോയിന്റുകള്‍ നല്‍കുന്നതായിരിക്കും മത്സരത്തിന്റെ രീതി. മൂന്ന് ഘട്ടമായിട്ടായിരിക്കും മത്സരം നടക്കുക. ഇതിനായി ഇന്ത്യയിലുടനീളമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിയ്ക്കും. ചലച്ചിത്രരംഗത്തെ പ്രശസ്തരായ ആളുകളായിരിക്കും വിധികര്‍ത്താക്കളായി എത്തുക. വിജയിക്കുന്നവരുടെ പേരുകള്‍ അപ്പപ്പോള്‍ത്തന്നെ പുറത്തുവിടും. അവസാനം തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് ഇഷ്ടമെങ്കില്‍ കാമസൂത്ര 4ഡിയില്‍ അഭിനയിക്കാന്‍ അവസരം ലഭിയ്ക്കും. രൂപേഷ് പോള്‍ തന്നെയാണ് ഈ പദ്ധതിയുടെ ബുദ്ധികേന്ദ്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X