വീണ്ടും ദിലീപേട്ടന്‍ നേടി, കമ്മാരസംഭവം തകര്‍ത്തത് മോഹന്‍ലാലിനെയും! പുതിയ റെക്കോര്‍ഡുമായി കമ്മാരന്‍!
ഇത്തവണത്തെ അവധിക്കാലം സ്വന്തമാക്കി ദിലീപിന്റെ കമ്മാരസംഭവം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെക്കുന്നത്. പലതരത്തിലുള്ള അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചിരുന്നതെങ്കിലും എങ്ങും ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശനം നടക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ബിഗ് റിലീസായി എത്തിയ കമ്മാരന്‍ തരംഗമായിരിക്കുകയാണ്.
നടന്‍ മുരളി ഗോപി തിരക്കഥ എഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമ 20 കോടി ബജറ്റിലായിരുന്നു നിര്‍മ്മിച്ചത്. ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമ എന്ന ഖ്യാതിയോടെ എത്തിയ കമ്മാരസംഭവം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വന്‍ കുതിപ്പാണ് നടത്തുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് മികച്ച തുടക്കമാണ് കിട്ടിയിരിക്കുന്നത്. റിലീസിനെത്തി ആദ്യ ആഴ്ച കഴിയാന്‍ പോകുമ്പോള്‍ കമ്മാരസംഭവം ചില റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമ്മാരസംഭവത്തിന്റെ യാത്ര
അടുത്ത കാലത്ത് റിലീസിനെത്തിയ സിനിമകളില്‍ നിന്നും വലിയ ഉയരത്തിലാണ് കമ്മാരസംഭവം. തുടക്കം തന്നെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച സിനിമ 17 പ്രദര്‍ശനവുമായി കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ആദ്യദിനം 6.41 ലക്ഷമായിരുന്നു നേടിയത്. രണ്ടാം ദിനമായ ഞായറാഴ്ച 6.36 ലക്ഷം നേടിയ സിനിമ ആദ്യ രണ്ട് ദിവസം കൊണ്ട് 12.7 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ്. ഇനി കേരള ബോക്‌സോഫീസില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് മാത്രമായി കോടികള്‍ സിനിമ വാരിക്കൂട്ടിയുണ്ടാവുമെന്നാണ് സൂചന.

തമിഴ്‌നാട്ടിലും...
കേരളത്തില്‍ റിലീസ് ചെയ്ത ഏപ്രില്‍ 14 ന് തന്നെ കമ്മാരസംഭവം തമിഴ്‌നാട്ടിലും എത്തിയിരുന്നു. ട്വിറ്ററിലൂടെ ഫോറം റിലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം അവിടെയും ദിലീപിന്റെ സിനിമയ്ക്ക് വന്‍ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്. ആഴ്ചയുടെ അവസാനമായിരുന്നതിനാല്‍ റിലീസ് ദിനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും സിനിമയ്ക്ക് 33.16 ലക്ഷം രൂപ സ്വന്തമാക്കാന്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മലയാള സിനിമ തമിഴ് ബോക്‌സോഫീസില്‍ ഇത്രയും വലിയ തുക നേടുന്നത് മറ്റൊരു വിസ്മയമാണ്. മലയാളത്തില്‍ നിന്നും തമിഴിലെത്തിയ മറ്റ് സിനിമകളെ കടത്തിവെട്ടിയാണ് കമ്മാരന്റെ യാത്ര.

വില്ലനെ തകര്‍ത്തു
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു വില്ലന്‍. 2017 ഒക്ടോബറില്‍ തിയറ്ററുകളിലേക്കെത്തിയ സിനിമ മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ചവെച്ചത്. തമിഴ് നടന്‍ വിശാല്‍, ഹന്‍സിക എന്നിവരും വില്ലനിലുണ്ടായിരുന്നു. ഇതായിരുന്നു സിനിമയുടെ വലിയൊരു പ്രത്യേകതയും. ഇതോടെ മലയാളത്തിലെ പോലെ തന്നെ തമിഴിലും സിനിമയ്ക്ക് പ്രധാന്യം കൂടി. റിലീസിനെത്തിയ ആദ്യ ആഴ്ച വില്ലന്‍ തമിഴ്‌നാട്ടില്‍ നിന്നും 27 ലക്ഷമായിരുന്നു സ്വന്തമാക്കിയത്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ദിലീപിന്റെ കമ്മാരന്‍ മറികടന്നിരിക്കുന്നത്.

സിദ്ധാര്‍ത്ഥ്...
വില്ലനില്‍ വിശാലും ഹന്‍സികയും ഉണ്ടായിരുന്നത് പോലെ കമ്മാരസംഭവത്തില്‍ സിദ്ധാര്‍ത്ഥുമുണ്ടായിരുന്നു. തമിഴില്‍ മാത്രമല്ല ഹിന്ദിയും തെലുങ്ക് സിനിമയിലും തിളങ്ങി നില്‍ക്കുന്ന സിദ്ധാര്‍ത്ഥിന്റെ സാന്നിധ്യം തമിഴ്‌നാട്ടില്‍ കമ്മാരന് അനുഗ്രഹമായി. സിദ്ധാര്‍ത്ഥ് മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയായിരുന്നു ഇത്. ദിലീപിനൊപ്പം വ്യത്യസ്ത ഗെറ്റപ്പുകളില്‍ ശക്തമായ വേഷം തന്നെയായിരുന്നു സിദ്ധാര്‍ത്ഥിനും ഉണ്ടായിരുന്നത്. ഒതേനന്‍ നമ്പ്യാര്‍ എന്ന വേഷത്തിലൂടെ തന്റെ കഴിവുകള്‍ കേരളത്തിന് കാണിച്ച് കൊടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. തന്റെ ആദ്യ മലയാള സിനിമയെ കുറിച്ച് സിദ്ധാര്‍ത്ഥിനും വലിയ അഭിമാനമാണുള്ളത്. അക്കാര്യം താരം തുറന്ന് പറയുകയും ചെയ്തിരുന്നു.

രാമലീലയുടെ വിജയം
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദിലീപിന്റെ രാമലീലയും തമിഴ്‌നാട്ടില്‍ വലിയ പ്രതീക്ഷയോടെ എത്തിയിരുന്നു. പ്രദര്‍ശനം തുടങ്ങി മൂന്നാഴ്ചകള്‍ കഴിയുമ്പോള്‍ 63 ലക്ഷത്തിന് മുകളില്‍ രാമലീല തമിഴ്‌നാട്ടില്‍ നിന്നും നേടിയിരുന്നു. മലയാളത്തില്‍ നിന്നും തമിഴിലെത്തി അവിടെ വലിയ കളക്ഷന്‍ നേടിയ കഴിഞ്ഞ വര്‍ഷത്തെ ആദ്യ മലയാള സിനിമയായിരുന്നു രാമലീല. ഇനി ആ ചരിത്രം മാറ്റി എഴുതാന്‍ പോവുന്നത് കമ്മാരസംഭവമായിരിക്കും. കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ലെങ്കിലും അത് വലിയൊരു സംഖ്യ ആയിരിക്കുമെന്ന് സൂചന.


Click it and Unblock the Notifications











