For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവില്‍ കമ്മാരന്‍ അവതരിക്കുന്നു! വിഷുവിന് മുന്നോടിയായി തന്നെ സിനിമ വരും, റിലീസ് ഈ ദിവസം!!

  |

  കേരളക്കര ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കമ്മാരസംഭവം. ദിലീപ് നായകനായി അഭിനയിക്കുന്ന സിനിമ നവാഗതനായ രതീഷ് അമ്പാട്ടാണ് സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായി വരുന്ന കമ്മാരസംഭവത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

  താടി വളര്‍ത്തിയ കഥ പറഞ്ഞ് ദിലീപ് തേച്ചൊട്ടിച്ച് കളഞ്ഞു! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!

  വിഷുവിന് റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴാണ് സിനിമയുടെ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്മാരസംഭവം കഥയല്ലെന്നും ഒരു ചരിത്രമാണെന്നുമാണ് പറയുന്നത്. ചരിത്രം തീരുന്നിടത്ത് നിന്നാണ് കഥ ആരംഭിക്കുന്നത്. അതാണ് കമ്മാരനിലും.. ഇതുപോലെയുള്ള പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ പ്രമോഷന്‍ നടക്കുന്നത്.

   കമ്മാരന്‍ വരുന്നു..

  കമ്മാരന്‍ വരുന്നു..

  ദിലീപ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന സിനിമയാണ് കമ്മാരസംഭവം. പുതുമുഖ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് നടന്‍ മുരളി ഗോപിയാണ്. ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, നമിത പ്രമോദ്, ബോബി സിംഹ, മുരളി ഗോപി, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാമലീലയുടെ വിജയത്തിന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

  സിനിമയുടെ റിലീസ്..

  സിനിമയുടെ റിലീസ്..

  2018 ലെ വിഷുവിന് മുന്നോടിയായിട്ടാണ് കമ്മാരസംഭവത്തിന്റെ റിലീസെന്ന് ആദ്യം മുതല്‍ പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റായിരുന്നു കിട്ടിയത്. പിന്നാലെ തന്നെ കമ്മാരസംഭവത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 14 നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. മൂന്ന് മണിക്കൂര്‍ 2 മിനുറ്റ് ദൈര്‍ഘ്യമുള്ള സിനിമ പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള വരവാണെന്ന കാര്യത്തില്‍ സംശയമില്ല.. കാരണം സിനിമയില്‍ നിന്നും വന്ന ട്രെയിലര്‍ ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു. ഒപ്പം പുറത്ത് വിടുന്ന ഒരു പോസ്റ്ററും അത്രയധികം വിസ്മയിപ്പിക്കുന്നവയുമായിരുന്നു.

  കമ്മാരന്‍ നമ്പ്യാര്‍..

  കമ്മാരന്‍ നമ്പ്യാര്‍..

  ചിത്രത്തില്‍ കമ്മാരന്‍ എന്ന് വിളിക്കുന്ന കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവിച്ചിരുന്ന കമ്മാരന്‍ നമ്പ്യാര്‍ എന്ന വ്യക്തിയുടെ ജീവിതത്തെ ആസപ്ദമാക്കി യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ വരുന്നതെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. യൗവ്വനം, മുതല്‍ വാര്‍ദ്ധ്യകം വരെയുള്ള ദിലീപിന്റെ വ്യത്യസ്തങ്ങളായ മൂന്ന് ലുക്കും സോഷ്യല്‍ മീഡിയ പലപ്പോഴും ചര്‍ച്ച ചെയ്തിരുന്നു. ഇതുവരെ മലയാളികള്‍ കണ്ടതൊന്നുമായിരിക്കില്ല കമ്മാരനായി വരുന്ന ദിലീപ് നല്‍കുന്നത്. താരത്തിന്റെ ഏറ്റവും മാസ്മരികമായ പ്രകടനം പുറത്തെടുക്കാന്‍ കമ്മാരസംഭവത്തിലൂടെ കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

  വിജയമുറപ്പ്..

  വിജയമുറപ്പ്..

  മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍, മോഹന്‍ലാലിന്റെ ഒടിയന്‍ ഇനി വരാനിരിക്കുന്ന വമ്പന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സിനിമയായിരുന്നു കമ്മാരസംഭവം. അതിനാല്‍ തന്നെ 100 ശതമാനം വിജയമാണ് സിനിമയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. 20 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമ കേരളത്തില്‍ ബിഗ് റിലീസായിട്ടാണ് എത്തുന്നത്. ചെന്നൈ, തേനി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു പ്രധാനമായും സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ഇടയ്ക്ക് അനിശ്ചിതത്തിലായ സിനിമ പ്രതിസന്ധികളെ മറികടന്നാണ് വരുന്നത്.

  ജയറാമേട്ടനെ പൊടി തട്ടി എടുത്ത് പിഷാരടിയുടെ ബ്രില്ല്യന്‍സ്! എങ്ങും ട്രോള്‍ പെരുമഴയാണ്..

  English summary
  Dileep's Kammara Sambhavam to hit the theatres on this date!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X