»   » കമ്മാര സംഭവത്തിലെ ഒതേനന്‍ നമ്പ്യാര്‍ ഇങ്ങനെയാണെന്ന് സിദ്ധാര്‍ത്ഥ്: പുതിയ പോസ്റ്റര്‍ കാണാം

കമ്മാര സംഭവത്തിലെ ഒതേനന്‍ നമ്പ്യാര്‍ ഇങ്ങനെയാണെന്ന് സിദ്ധാര്‍ത്ഥ്: പുതിയ പോസ്റ്റര്‍ കാണാം

Written By:
Subscribe to Filmibeat Malayalam

2002ല്‍ ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ
താരമാണ് സിദ്ധാര്‍ത്ഥ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും വേഷമിട്ട സിദ്ധാര്‍ത്ഥ് ഹിന്ദിയിലും തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. ആമിര്‍ ഖാനൊപ്പം അഭിനയിച്ച രംഗ് ദേ ബസന്തിയാണ് സിദ്ധാര്‍ത്ഥിനെ ബോളിവുഡില്‍ സുപരിചിതനാക്കിയത്. കരിയറിന്റെ തുടക്കത്തില്‍ നിരവധി പ്രണയ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച താരം പിന്നീട് വ്യത്യസ്ഥ സിനിമകളിലും അഭിനയിച്ചിരുന്നു. തമിഴില്‍ സിദ്ധാര്‍ത്ഥിനെ നായകനാക്കി കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗര്‍തണ്ട തിയ്യേറ്ററുകളില്‍ പ്രേക്ഷകപ്രശംസകള്‍ ഏറെ നേടിയെടുത്ത ചിത്രമായിരുന്നു.

ഒരേ കപ്പില്‍ ചായ കുടിച്ച് സല്‍മാനും കത്രീനയും: ഇത് പ്രേമം തന്നെയെന്ന് ആരാധകര്‍! കാണാം


സിദ്ധാര്‍ത്ഥ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ദിലീപ് നായകനാവുന്ന കമ്മാര സംഭവം. രാമലീലയ്ക്കു ശേഷമുളള ദിലീപ് ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമ്മാര സംഭവം. ചിത്രത്തില്‍ ദിലീപിന്റെയും സിദ്ധാര്‍ത്ഥിന്റെയും ലൂക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്.


sidharth

ചിത്രത്തില്‍ കമ്മാരനായി ദിലീപ് എത്തുമ്പോള്‍ ഒതേനന്‍ നമ്പ്യാര്‍ എന്ന കഥാപാത്രമായാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. നേരത്തെ ചിത്രത്തിനായി മലയാളത്തില്‍ ആദ്യമായി ഡബ്ബ് ചെയ്തതിന്റെ സന്തോഷം സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചിരുന്നു. നന്നായി പഠിച്ച് പരീക്ഷയെഴുതിയിട്ടുണ്ടെന്നും ഇനി റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ പറഞ്ഞിരുന്നത്.


dileep sidharth

കമ്മാര സംഭവത്തിന്റെതായി പുറത്തിറങ്ങുന്ന പോസ്റ്ററുകള്‍ക്കും ചിത്രങ്ങള്‍ക്കും വന്‍ സ്വീകാര്യത ലഭിക്കുന്നതിനിടെ തന്റെ കാരക്ടര്‍ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ദിലീപിനെന്ന പോലെ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ എത്തുന്നുണ്ട്. 20 കോടി മുതല്‍മുടക്കിലാണ് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവം ഒരുങ്ങുന്നത്. ചിത്രത്തില്‍ മുരളി ഗോപി, ബോബി സിംഹ,നമിതാ പ്രമോദ് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


sidharth

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കമ്മാര സംഭവത്തിന്റെ നിര്‍മ്മാണം. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. കമ്മാര സംഭവം വിഷുവിന് തിയ്യേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും റിലീസ് സംബന്ധിച്ചുളള ഔദ്യോഗിക സ്ഥിരീകരണം അണിയറപ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല.vp sathyan: ആത്മഹത്യയല്ല, അപകട മരണം തന്നെ! അങ്ങനെ പറയാൻ കാരണമുണ്ട്, അനിത സത്യന്റെ വെളിപ്പെടുത്തൽ


സിനിമയില്‍ തന്നെ ഒതുക്കാനുളള ശ്രമങ്ങള്‍ നടന്നിരുന്നു: മനസു തുറന്ന് ഗോകുല്‍ സുരേഷ്


English summary
kammara sambhavam movie's new character poster

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X