»   » കമ്മാര സംഭവം അവസാന ഘട്ടത്തിലേക്ക്, ദിലീപ് ചിത്രീകരണ തിരക്കില്‍ വീണ്ടും!

കമ്മാര സംഭവം അവസാന ഘട്ടത്തിലേക്ക്, ദിലീപ് ചിത്രീകരണ തിരക്കില്‍ വീണ്ടും!

Posted By:
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായത് ഒരു പിടി ചിത്രങ്ങളായിരുന്നു. ചിത്രീകരണം പാതിയിലധികം പിന്നിട്ട കമ്മാര സംഭവമായിരുന്നു ഏറ്റവും അധികം പ്രതിസന്ധി നേരിട്ടത്. ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു.

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും നേര്‍ക്കുനേര്‍! ഓണം പൂജ ചിത്രങ്ങള്‍ ക്രിസ്തുമസിന് മിനി സ്‌ക്രീനില്‍

എഴുതിയത് മോഹന്‍ലാലിന് വേണ്ടി, നായകനായത് കമല്‍ഹാസന്‍! മോഹന്‍ലാല്‍ കൈവിട്ട സൂപ്പര്‍ ഹിറ്റ്!

രാമലീല വന്‍ വിജയമായതിന് പിന്നാലെ ഒരുങ്ങുന്ന കമ്മാര സംഭവും പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ്. ചിത്രം അതിന്റെ അവസാന ഘട്ട ചിത്രീകരണത്തിലേക്ക് പ്രവേശിച്ചു. ദുബായിയില്‍ നിന്നും തിരിച്ചെത്തിയ ദിലീപും ചിത്രത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.

ചെന്നൈയിലെ ചിത്രീകരണം

കമ്മാര സംഭവത്തിന്റെ ചെന്നൈയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ദിലീപ് ദുബായിയിലേക്ക് പോയത്. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ഉദ്ഘാടനത്തിനാണ് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇളവ് വാങ്ങി ദിലീപ് ദുബായിയിലേക്ക് പോയത്.

അവസാന ഘട്ടം

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കമ്മാര സംഭവത്തിന്റെ അവസാന ഘട്ട ചിത്രീകരണമാണ് ഇന്ന് തേനിയില്‍ ആരംഭിച്ചത്. 20 ദിവസത്തോളം ചിത്രീകരണമാണ് ഇനി അവശേഷിക്കുന്നത്. 20 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം വിഷു റിലീസായി തിയറ്ററിലെത്തും.

താരസമ്പന്നം

താരസമ്പന്നമായ ചിത്രത്തില്‍ ദിലീപിനൊപ്പം തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ് ബോബി സിന്‍ഹ എന്നിവരും വേഷമിടുന്നു. സിദ്ധാര്‍ത്ഥ അഭിനയിക്കുന്ന ഭാഗങ്ങളെല്ലാം ഇതിനോടകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചിത്രത്തിന് വേണ്ടി സിദ്ധാര്‍ത്ഥ് സഹിച്ച ത്യാഗത്തിന് സംവിധായകന്‍ രതീഷ് അമ്പാട്ട് നന്ദി അറിയിച്ചിരുന്നു.

കമ്മാരനായി ദിലീപ്

പരസ്യ ചിത്ര സംവിധായകനായ രതീഷ് അമ്പാട്ട് ആദ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാരം സംഭവം. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് മുരളി ഗോപിയാണ്.

മൂന്ന് കാലഘട്ടങ്ങള്‍

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മലയാറ്റൂര്‍ വനത്തില്‍ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയായിരുന്നു ദിലീപ് അറസ്റ്റിലായിത്.

നമിത പ്രമോദ് നായിക

സൗണ്ട് തോമ, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നമിത പ്രമോദ് ദിലീപിന്റെ നായികയാകുന്ന ചിത്രമാണ് കമ്മാര സംഭവം. തിരക്കഥാകൃത്ത് മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തേനി, ചെന്നൈ, എറണാകുളം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
Kammara Sambhavam resumes its final schedule with Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X