For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  3 മാസത്തെ സുനാമിയില്‍ പിറന്ന ലുക്ക്, രണ്ടാം ജന്മത്തിലെ ആദ്യ വേദിയില്‍ വാചാലനായി ദിലീപ്, കാണൂ!

  |

  മിമിക്രി ആര്‍ടിസ്റ്റും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുമ്പോഴും ഗോപാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്റെ മനസ്സില്‍ സിനിമയായിരുന്നു. അഭിനയമോഹം അപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പിന്നണിയില്‍ നിന്നും മുന്നണിയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയ താരമാമഅ ദിലീപ്. ജനപ്രിയ താരം എന്ന വിശേഷണത്തിലാണ് താരം അറിയപ്പെടുന്നത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ പുതിയ സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

  നിവിന്‍ പോളിയും നമിതയും സിദ്ധാര്‍ത്ഥും, കമ്മാരസംഭവം ഓഡിയോ ലോഞ്ചിലെ ചിത്രങ്ങള്‍ വൈറലാവുന്നു!

  പോസ്റ്ററുകളിലൂടെ ഇതിനോടകം തന്നെ വന്‍ശ്രദ്ധയാണ് കമ്മാരസംഭവം നേടിയത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇത്തവണ താരമെത്തുന്നതെന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങളും പോസ്റ്ററുമൊക്കെ വൈറലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തെക്കുറിച്ച് ദിലീപ് പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ചിത്രങ്ങള്‍ക്ക് കടപ്പാട് :ദിലീപ് ഒാണ്‍ലൈന്‍

  വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സുമായി നീരജിന്റെ എന്‍ട്രി, വീഡിയോ വൈറലാവുന്നു, കാണൂ!

  തീരാത്തത്ര നന്ദിയും കടപ്പാടും

  തീരാത്തത്ര നന്ദിയും കടപ്പാടും

  ജീവിതത്തില്‍ ഒരാപത്ഘട്ടം വന്നപ്പോള്‍ തനിക്ക് താങ്ങും തണവുമായി നിന്നത് തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരാണ്. കഴിഞ്ഞ 22 വര്‍ഷമായി പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരില്ല. വീണ്ടും ഇവിടെ കാണാന്‍ സാദിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്ന് വാക്കുകളോടെയാണ് താരം സംസാരിച്ച് തുടങ്ങിയത്. വന്‍കരഘോഷത്തോടെയാണ് സദസ്സ് ദിലീപിനെ വരവേറ്റത്. പ്രസംഗം പുരോഗമിക്കുന്നതിനിടയിലും നിര്‍ത്താത്ര കൈയ്യടി പ്രവാഹമായിരുന്നു.ഏറെ ആവേശത്തോടെയാണ് ആരാധകര്‍ താരത്തെ സ്വാഗതം ചെയ്തത്. ദിലീപിന്റെ വാക്കുകള്‍ കേള്‍ക്കുന്നതിന് വേണ്ടിയായിരുന്നു അവര്‍ കാത്തിരുന്നത്.

  രണ്ടാം ജന്മത്തിലെ ആദ്യ വേദി

  രണ്ടാം ജന്മത്തിലെ ആദ്യ വേദി

  തന്നെ സംബന്ധിച്ച് രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണിതെന്ന് താരം പറയുന്നു. വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി സംഭവത്തിന് ശേഷം താരം പൊതുപരിപാടികളില്‍ അത്ര സജീവമായിരുന്നില്ല. പല തരത്തിലുള്ള അപവാദങ്ങളായിരുന്നു ആ സമയത്ത് പ്രചരിച്ചത്. എന്നാല്‍ ശക്തമായ പിന്തുണ നല്‍കി ആരാധകരും സഹപ്രവര്‍ത്തകരും കുടുംബാഗംങ്ങളും താരത്തിനൊപ്പമുണ്ടായിരുന്നു. ആ പിന്തുണയാണ് രാമീല എന്ന സിനിമയുടെ വിജയത്തില്‍ പ്രതിഫലിച്ചത്. പല തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് ശേഷമായിരുന്നു ആ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും സ്വീകരിക്കുമെന്ന ഉറപ്പ് സംവിധായകന്‍ അരുണ്‍ ഗോപിക്കുണ്ടായിരുന്നു. കരിയറിലെ ആദ്യ ചിത്രവുമായായിരുന്നു ആ സംവിധായകന്‍രെ വരവ്. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയായിരുന്നു രാമലീല മുന്നേറിയത്.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഥ പറഞ്ഞിരുന്നു

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഥ പറഞ്ഞിരുന്നു

  ദിലീപും ലാല്‍ജോസും ഒരുമിച്ചെത്തിയ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് രതീഷ് അമ്പാട്ട്. സ്വതന്ത്ര്യ സംവിധാനവുമായി എത്തുകയാണ് രതീഷ് അമ്പാട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹം ഈ കഥ തന്നോട് പറഞ്ഞിരുന്നു. രതീഷിന്റെ ക്ഷമയക്ക് മുന്നില്‍ താന്‍ തല കുനിക്കുന്നുവെന്നും ദിലീപ് പറയുന്നു. ക്ഷമയുടെ നെല്ലിപ്പലക കൊണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍ കുറേ ടീപ്പോയി ഉണ്ടാക്കിയിട്ടുണ്ടാവുെമന്നും താരം പറയുന്നു. സിനിമ യാഥാര്‍ത്ഥ്യമാവുന്നതിന് മുന്‍പുള്ള കാര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദിലീപ്.

  ലുക്ക് കിട്ടാതെ വിഷമിച്ചിരിക്കുമ്പോള്‍

  ലുക്ക് കിട്ടാതെ വിഷമിച്ചിരിക്കുമ്പോള്‍


  സിനിമയ്ക്ക് വേണ്ടി വ്യത്യസ്ത ഗെറ്റപ്പ് പരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇടയ്ക്ക് ഏത് തരത്തിലുള്ള ഗെറ്റപ്പ് പരീക്ഷിക്കുമെന്നറിയാതെ കണ്‍ഫ്യൂഷനില്‍ നിന്നപ്പോഴാണ് താന്‍ സുനാമിയില്‍പ്പെട്ട് പോയതെന്നും ദിലീപ് പറയുന്നു. ആ മൂന്നുമാസക്കാലത്തിനിടയിലെ താടിയാണ് പിന്നീടത്തെ ലുക്കായി മാറിയത്. ആ ലുക്കിനെ ശ്രദ്ധേയമാക്കി തന്നവര്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നുവെന്ന് താരം പറഞ്ഞപ്പോള്‍ നിറഞ്ഞ കരഘോഷമായിരുന്നു. വ്യക്തി ജീവിതത്തില്‍ ദിലീപിനെ കാത്തിരുന്നത് അത്ര നല്ല അനുഭവമായിരുന്നില്ല. സിനിമയിലെ രംഗങ്ങള്‍ ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നു. താടി ലുക്കിനെക്കുറിച്ചായിരുന്നു താരം വ്യക്തമാക്കിയത്.

  സിദ്ധാര്‍ത്ഥിന്റെ എന്‍ട്രി

  സിദ്ധാര്‍ത്ഥിന്റെ എന്‍ട്രി

  തുല്യ പ്രാധാന്യമായ രണ്ട് കഥാപാത്രങ്ങളെ ആവശ്യമുണ്ടായിരുന്നു. ആ വേഷത്തിലേക്ക് ആരെ പരിഗണിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായപ്പോഴാണ് സിദ്ധാര്‍ത്ഥിലേക്ക് എത്തിയത്. അദ്ദേഹത്തിന്‍രെ വരവോട് കൂടിയാണ്. ഈ സംഭവിച്ചത് അദ്ദേഹത്തിന്‍രെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. സഹോദര തുല്യമായ ബന്ധമാണ് തങ്ങള്‍ക്കിടയില്‍. തന്റെ എല്ലാവിധ തിരക്കുകളും മാറ്റിവെച്ചാണ് സിദ്ധാര്‍ത്ഥ് ഈ സിനിമയിലേക്ക് എത്തിയത്. വളരെ മനോഹരമായാണ് അദ്ദേഹം തന്റെ വേഷം പൂര്‍ത്തിയാക്കിയത്. അഭിനയം മാത്രമല്ല സ്വന്തം ശബ്ദവും അദ്ദേഹം ഈ സിനിമയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തില്‍ അഭനയിച്ചതിനെക്കുറിച്ചുള്ള അനുഭവത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒതോനന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്.

   മുരളി ഗോപിയുടെ വരവ്

  മുരളി ഗോപിയുടെ വരവ്

  കരിയറില്‍ ഏറെ വ്യത്യസ്തയുള്ള കഥാപാത്രമാണ് മുരളി ഗോപി തനിക്ക് സമ്മാനിച്ചത്. വലിയൊരു നടന്റെ മകനായ മുരളിക്ക് എല്ലാ കാര്യത്തെക്കുറിച്ചും കൃത്യമായ അറിവാണ്. മുരളി ഗോപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിനോട് സംസാരിക്കുന്നതിന് വേണ്ടിയാണ് താന്‍ ഗൂഗിള്‍ ഡിക്ഷണറി ഉപയോഗിച്ചതെന്നായിരുന്നു നമിതയുടെ കമന്റ്.

  നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു

  നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു

  ഈ സിനിമ താന്‍ നിര്‍മ്മിക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് മറ്റ് തിരക്കുകളിലായതിനാല്‍ മറ്റൊരു നിര്‍മ്മാതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. ഗോകുലം ഗോപാലനെ കണ്ടപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അപ്പോഴാണ് അദ്ദേഹം മരുമകനായ പ്രവീണിനെ വിളിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയത്. ഏകദേശം പത്ത് കോടിയോളം രൂപ മുടക്കിയ സമയത്താണ് തന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായത്. ആ സമയത്ത് ആകെ ആശയക്കുഴപ്പത്തിലായിരുന്ന രതീഷ് നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ ദിലീപ് അത്തരത്തിലൊരു പ്രവര്‍ത്തിയും ചെയ്യില്ല, ഈ പ്രശ്‌നം തീരുന്നത് വരെ നമുക്ക് കാത്തിരിക്കാമെന്നായിരുന്നു അവര്‍ വ്യക്തമാക്കിയത്. നിര്‍മ്മാതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ലെന്നും ദിലീപ് വ്യക്തമാക്കി.

  കൃത്യമായ റിലീസ് തീയതി

  കൃത്യമായ റിലീസ് തീയതി

  ഏപ്രില്‍ 5, അല്ലെങ്കില്‍ 7 നാണ് റിലീസ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സെന്‍സറിങ് ചൊവ്വാഴ്ചയാണ് അത് കഴിയാതെ കൃത്യമായ റിലീസ് തീയതി പറയാന്‍ കഴിയില്ല. എന്തായാലും ഈ വിഷുവിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ദിലീപിന്‍രെ പ്രസംഗം

  കമ്മാരസംഭവം ഓഡിയോ ലോഞ്ചിനിടയിലെ ദിലീപിന്റെ പ്രസംഗം കാണാം.

  English summary
  Kammarasambavam audio launch dileep's speech.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X