»   » Dileep: കമ്മാരസംഭവം പൂര്‍ത്തിയായി, പ്രൊഫസര്‍ ഡിങ്കനില്‍ ജോയിന്‍ ചെയ്യുകയാണെന്ന് ദിലീപ്!

Dileep: കമ്മാരസംഭവം പൂര്‍ത്തിയായി, പ്രൊഫസര്‍ ഡിങ്കനില്‍ ജോയിന്‍ ചെയ്യുകയാണെന്ന് ദിലീപ്!

Written By:
Subscribe to Filmibeat Malayalam

ദിലീപിനെ സംബന്ധിച്ച് സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട നേട്ടമാണ് പോയവര്‍ഷത്തില്‍ തേടിയെത്തിയത്. വ്യക്തി ജീവിതത്തിലെ വെല്ലുവിളികളൊന്നും താരത്തിന്റെ അഭിനയജീവിതത്തെ ബാധിച്ചില്ലെന്നുള്ളതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പുലിമുരുകന് പിന്നാലെ അമ്പത് കോടി ക്ലബില്‍ രാമലീലയും ഇടംപിടിച്ചിരുന്നു. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. പ്രയാഗ മാര്‍ട്ടിനായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.

മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ നായികാവേഷവും, ആരോപണങ്ങളില്‍ മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ!

തിയേറ്റര്‍ ബഹിഷ്‌കരണവും സിനിമയ്‌ക്കെതിരെയുള്ള എതിര്‍പ്പും തുടരുന്നതിനിടയിലാണ് രാമലീല റിലീസ് ചെയ്തത്. അരുണ്‍ ഗോപി ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമ സിനിമയായി മാറുകയായിരുന്നു. വിമര്‍ശിച്ചവരെ പോലും ക്യൂവില്‍ നിര്‍ത്തിയാണ് ദിലീപ് മുന്നേറിയത്.

നെഗറ്റീവ് റിവ്യൂ, ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിജയിപ്പിക്കുന്ന മാതൃഭൂമിയോട് ചാക്കോച്ചന് പറയാനുള്ളത് കാണൂ

കമ്മാരസംഭവം പൂര്‍ത്തിയായി

കമ്മാരസംഭവം പൂര്‍ത്തിയാക്കി അടുത്ത ചിത്രമായ പ്രൊഫസര്‍ ഡിങ്കനിലേക്ക് ജോയിന്‍ ചെയ്യുന്നുവെന്നുള്ള സന്തോഷവാര്‍ത്ത ദിലീപ് തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വാര്‍ത്തയെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഉടന്‍ തന്നെ കമ്മാരസംഭവം തിയേറ്ററുകളിലേക്കെത്തുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

വ്യത്യസ്തമായ ഗെറ്റപ്പ്

ലാല്‍ജോസിന്റെയും ദിലീപിന്റെയും അച്ഛന്‍മാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കമ്മാരസംഭവത്തിലെ കമ്മാരന്റെയും ഒതേനന്റെയും ലുക്കുകള്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. യൗവ്വനം, വാര്‍ധക്യം തുടങ്ങി വിവിധ കാലഘട്ടങ്ങളിലുള്ള ദിലീപിനെ ചിത്രത്തില്‍ കാണാം. താരത്തിന്‍രെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ ഇറങ്ങിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ദിലീപിന്റെ അഭിനയത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ്

ദിലീപിനോടൊപ്പം മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നതിന്റെ ത്രില്ലിലാണ് സിദ്ധാര്‍ത്ഥ്. നേരത്തെ ചില സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും സമയക്കുറവ് കാരണം താരത്തിന് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കമ്മാരന് വേണ്ടി അങ്ങേയറ്റം മികച്ച പ്രകടനമാണ് താരം പുറത്തെടുത്തതെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയിരുന്നു.

യൂട്യബ് ട്രെന്‍ഡിങ്ങായി ടീസര്‍

നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്‍രെ ടീസര്‍ പുറത്തുവന്നിരുന്നു. പോസ്റ്ററുകള്‍ക്ക് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ടീസറിനും ലഭിച്ചത്. 1 മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുകയാണ് ടീസര്‍. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുരളി ഗോപിയുടെ തിരക്കഥ

പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് മുരളി ഗോപി സിനിമയില്‍ പ്രവേശിച്ചത്. അഭിനയം മാത്രമല്ല എഴുത്തിലും മികവ് തെളിയിച്ച മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കമ്മാരസംഭവത്തിന് പുറമെ ലൂസിഫറിന്റെ തിരക്കഥയും ഒരുക്കുന്നത് മുരളി ഗോപിയാണ്.

ആലാപനത്തിലും ഒരുകൈ നോക്കുന്നു

എഴുത്തും അഭിനയവും മാത്രമല്ല ആലാപനത്തിലും ഒരുകൈ നോക്കുകയാണ് മുരളി ഗോപി. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ മുരളി ഗോപിയും ഈ ചിത്രത്തിനായി ഗാനം ആലപിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ദിലീപിന്റെ പോസ്റ്റ് കാണൂ

ദിലീപിന്‍രെ പോസ്റ്റ്

മുരളി ഗോപി പറയുന്നത്

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ.

English summary
Kammarasambavam latest updates from Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X