»   » കമ്മാരന്റെ മേക്കപ്പിനായി ദിലീപ് ചെലവിടുന്നത് അഞ്ച് മണിക്കൂര്‍, ഒന്നും രണ്ടുമല്ല നാല് ഗെറ്റപ്പുകളാണേ!

കമ്മാരന്റെ മേക്കപ്പിനായി ദിലീപ് ചെലവിടുന്നത് അഞ്ച് മണിക്കൂര്‍, ഒന്നും രണ്ടുമല്ല നാല് ഗെറ്റപ്പുകളാണേ!

Posted By:
Subscribe to Filmibeat Malayalam

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് ദിലീപ് ഈ സിനിമയിലേക്കെത്തുന്നത്. നാല് വ്യത്യസ്തമായ ലുക്കിലാണ് താരം കമ്മാരസംഭവത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും വാത്സല്യവും ദേവാസുരവുമായി ബോക്സോഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത്???

അഞ്ച് മണിക്കൂറാണ് ദിലീപ് മേക്കപ്പിന് വേണ്ടി മാറ്റി വെക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. കമ്മാരന്റെ നാല് ലുക്കുകളിലൊന്നിന് വേണ്ടിയാണ് താരം ഇത്തരത്തില്‍ തയ്യാറാവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ദിലീപിന്റെ ലുക്കും ചര്‍ച്ചാവിഷയമായിരുന്നു.

അഞ്ച് മണിക്കൂര്‍ സമയമെടുക്കുന്നു

അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് കമ്മാരന്റെ മേക്കപ്പ് പൂര്‍ത്തിയാക്കുന്നതെന്ന് സംവിധായകനായ രതീഷ് അമ്പാട്ട് പറയുന്നു. നാല് വ്യത്യസ്ത ലുക്കുകളിലായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

പോസ്റ്ററുകള്‍ക്ക് ലഭിച്ച സ്വീകാര്യത

കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സെക്കന്റ്, തേര്‍ഡ് പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷങ്ങള്‍ക്കുള്ളിലാണ് പോസ്റ്റര്‍ വൈറലായത്.

സിദ്ധാര്‍ത്ഥിന്റെ ലുക്ക്

കമ്മാരസംഭവത്തില്‍ പ്രധാന കഥാപാത്രമായി സിദ്ധാര്‍ത്ഥ് എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ലുക്കാണ് സെക്കന്‍ഡ് പോസ്റ്ററായി പുറത്തുവിട്ടത്. ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെക്കന്‍ഡ് പോസ്റ്ററും പുറത്തുവിട്ടത്.

ഇതുവരെ കാണാത്ത രൂപഭാവത്തില്‍

ബോയ്‌സില്‍ തുടങ്ങി രംഗ് ദേ ബസന്തിയിലും ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്ത മുഖങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവയെ നിഷ്പ്രഭമാക്കുന്ന ഒരു വേഷമണ് കമ്മാരസംഭവത്തിലേതെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

റിലീസിനായി കാത്തിരിക്കുന്നു

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമായ കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തുവന്നിട്ട് മണിക്കൂറുകള്‍ പിന്നിടുന്നതേയുള്ളൂ. മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിദ്ധാര്‍ഥും സീമര്‍ദിത് സിങ്ങും

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയതാരം സിദ്ധാര്‍ത്ഥ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂന്നു പ്രധാന കഥാപാത്രങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്. സിദ്ധാര്‍ത്ഥിന് പുറമെ പഞ്ചാബി താരമായ സീമര്‍ജിത് സിങ്ങും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

English summary
Kammarasambavam, Dileep gets four getup

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam