»   » ഭാവപ്പകര്‍ച്ചയുടെ തമ്പുരാനായി ദിലീപ്, കമ്മാരന്‍റെ പുതിയ ലുക്ക് വൈറല്‍, ശരിക്കും പൊളിച്ചടുക്കി!

ഭാവപ്പകര്‍ച്ചയുടെ തമ്പുരാനായി ദിലീപ്, കമ്മാരന്‍റെ പുതിയ ലുക്ക് വൈറല്‍, ശരിക്കും പൊളിച്ചടുക്കി!

Posted By:
Subscribe to Filmibeat Malayalam
പുതിയ സിനിമക്ക് വേണ്ടി കിടിലൻ ലുക്കിൽ ദിലീപ് | filmibeat Malayalam

രാമലീലയുടെ ഗംഭീര വിജയത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതിന് ശേഷം സ്‌പെഷല്‍ ലുക്ക് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

താരരാജാവിന്‍റെ മകനായിട്ടും പ്രണവിന് എങ്ങനെ ഇത്ര സിംപിളാകാന്‍ കഴിയുന്നു? ജീവിതശൈലി അത്ഭുതപ്പെടുത്തി!

ജൂഡിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു, ആ സന്തോഷം നിവിനും സംഘവും ആഘോഷിച്ചു, ചിത്രങ്ങള്‍ വൈറല്‍, കാണൂ!

ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് പുതിയ ലുക്ക് പങ്കുവെച്ചത്. അമ്പരപ്പിക്കുന്ന മേക്കോവറാണ് ഇതെന്ന് ആരാധകരും പറയുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പോസ്റ്ററിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഗ്രൂപ്പുകളിലൂടെയും മറ്റുമായി നിരവധി പേരാണ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുള്ളത്.

അമ്പരപ്പിക്കുന്ന മേക്കോവര്‍

ഇതുവരെ കാണാത്ത രൂപഭാവത്തില്‍ ദിലീപ് എത്തുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയക്ക് പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വാര്‍ധക്യത്തിലെ കമ്മാരന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെ

ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് പുതിയ ലുക്കും പുറത്തുവിട്ടത്. ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരസംഭവം എന്ന തലക്കെട്ടിനൊപ്പമാണ് പുതിയ ലുക്ക് പുറത്തുവിട്ടത്.

വര്‍ണ്ണിക്കാന്‍ വാക്കുകളില്ല

മേക്കോവറിന്റെ കാര്യത്തില്‍ ദിലീപിനെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ലെന്നാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്. അര്‍ഹത ഉണ്ടായിരുന്നിട്ടും നഷ്ടമായ പലതും കമ്മാരനിലൂടെ തിരിച്ചുപിടിക്കുമെന്നും ആരാധകന്‍ കുറിച്ചിട്ടുണ്ട്.

രാമനുണ്ണി മാത്രമല്ല

പതിവ് പോലെ കോമഡി പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാതെ രാമനുണ്ണി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഭാവപ്പകര്‍ച്ചയിലൂടെ ഇത്തവണ കമ്മാരനും ഞെട്ടിച്ചു, ഇനി സിനിമ പുറത്തിറങ്ങിയാല്‍ എങ്ങനെയുണ്ടാവുമെന്നാണ് മറ്റൊരാളുടെ സംശയം.

വിമര്‍ശകര്‍ക്ക് സമര്‍പ്പിക്കുന്നു

പാതാളത്തിലേക്ക് ദിലീപിനെ ചവിട്ടി താഴ്ത്താം എന്നാഗ്രഹിച്ച വിമര്‍ശകര്‍ക്ക് സമര്‍പ്പിക്കുന്നു പുതിയ ലുക്കെന്നാണ് മറ്റൊരാളുടെ കമന്റ്. നിരവധി പേരാണ് ദിലീപിന്റെ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്.

ദിലീപിന്റെ പോസ്റ്റ് കാണൂ

നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം.

സോഷ്യല്‍ മീഡിയയിലെ താരമായി

സോഷ്യല്‍ മീഡിയയിലെ താരമായി വീണ്ടും ദിലീപ്. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമാണ് താനെന്ന് ദിലീപ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കമ്മാരസംഭവത്തിലെ പുതിയ ലുക്കാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

മേക്കപ്പിനായി മണിക്കൂറുകള്‍

അഞ്ച് മണിക്കൂറെടുത്താണ് ദിലീപിന്‍റെ മേക്കപ്പ് പൂര്‍ത്തിയാക്കുന്നതെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

English summary
Kammarasambavam, Dileep's gatup getting viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam