»   » കമ്മാരന്റെ ഡബ്ബിംഗ് പുരോഗമിക്കുന്നു, പറഞ്ഞ ദിവസം തന്നെ തിയേറ്ററുകളിലേക്കെത്തും!

കമ്മാരന്റെ ഡബ്ബിംഗ് പുരോഗമിക്കുന്നു, പറഞ്ഞ ദിവസം തന്നെ തിയേറ്ററുകളിലേക്കെത്തും!

Written By:
Subscribe to Filmibeat Malayalam

ദിലീപ് നായകനായെത്തുന്ന കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ആരംഭിക്കുകയാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചിത്രത്തിന് വേണ്ടി ഗംഭീര മേക്കാവറാണ് താരം നടത്തിയത്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. വാര്‍ധക്യത്തിലെ കമ്മാരന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫേസ്ബുക്കിലൂടെ ദിലീപ് പുറത്തുവിട്ട ചിത്രം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്.

ഗോള്‍ഡന്‍ കളറിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി, വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ കാണൂ!


കമ്മാരസംഭവത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദിലീപിന്റെ മനോഹരമായൊരു ചിത്രത്തിനൊപ്പമാണ് ഇക്കാര്യം പങ്കുവെച്ചിട്ടുള്ളത്. കുറച്ച് ദിവസത്തെ ചിത്രീകരണം കൂടിയേ ഇനി ശേഷിക്കുന്നുള്ളൂ. ഇത് പിന്നീട് പൂര്‍ത്തിയാക്കും. ഏപ്രില്‍ 5ന് ചിത്രം റിലീസ് ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Dileep

ദിലീപിനെ സംബന്ധിച്ച് കരിയറിലെ എക്കാലത്തെയും മികച്ച വിജയമാണ് രാമലീല സമ്മാനിച്ചത്. ബഹിഷ്‌ക്കരണ ഭീഷണി തുടരുന്നതിനിടയില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജനപ്രിയ നായകന്റെ ശക്തമായ തിരിച്ചുവരവിന് കൂടിയായിരുന്നു മലയാള സിനിമ സാക്ഷ്യം വഹിച്ചത്.


English summary
Latest update about Kammarasambavam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam