»   »  ഇടവേളയ്ക്ക് ശേഷമുള്ള ദിലീപിന്റെ തിരിച്ചുവരവ് ഗംഭീരം, സോഷ്യല്‍ മീഡിയയില്‍ കമ്മാരന്‍ തന്നെ താരം!

ഇടവേളയ്ക്ക് ശേഷമുള്ള ദിലീപിന്റെ തിരിച്ചുവരവ് ഗംഭീരം, സോഷ്യല്‍ മീഡിയയില്‍ കമ്മാരന്‍ തന്നെ താരം!

Posted By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയിലെ താരമായി വീണ്ടും ദിലീപ്. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമാണ് താനെന്ന് ദിലീപ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. നെഗറ്റീവ് തംരഗത്തിനിടയിലും സൂപ്പര്‍ഹിറ്റായി മാറിയ രാമലീല വലിയൊരു ഉദാഹരണമായിരുന്നു. അതിന് പിന്നാലെയാണ് അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിട്ടുള്ളത്.

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് , കാത്തിരിപ്പിനൊടുവില്‍ സ്ട്രീറ്റ്ലൈറ്റ്‌സ് ടീസറെത്തുന്നു!

നവാഗതനായ രതീഷ് അമ്പാട്ടും ദിലീപും നമിത പ്രമോദും ഒരുമിച്ചെത്തുന്ന ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ബുധനാഴ്ച വൈകിട്ടാണ് പുറത്തിറങ്ങിയത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ താരമായി കമ്മാരന്‍

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് ആറു മണിക്കായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്.

ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെ

മാസങ്ങള്‍ക്ക് ശേഷം ദിലീപിന്റെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു അത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്.

പടക്കം പൊട്ടിച്ച് ആഘോഷം

ദിലീപ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമായിരുന്നു ഇത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കമ്മാരന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കമ്മാരന്‍ എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. പടക്കം പൊട്ടിച്ചും ഫ്‌ളക്‌സ് പോസ്റ്റ് ചെയ്തുമാണ് ആരാധകര്‍ കമ്മാരനെ വരവേറ്റത്.

രാമലീലയ്ക്ക് ശേഷം

നെഗറ്റീവ് തരംഗത്തിനിടയില്‍ റിലീസ് ചെയ്ത രാമലീല മികച്ച വിജയമാണ് സമ്മാനിച്ചത്. ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയമായി മാറിയ സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്.

വ്യക്തിജീവിതത്തിലെ പ്രതിസന്ധികളൊന്നും ബാധിക്കില്ല

വ്യക്തി ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളുമൊന്നും സിനിമയെ ബാധിക്കില്ലെന്ന് രാമലീലയിലൂടെ വ്യക്തമായതാണ്. സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് താനെന്ന് ദിലീപ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് സജീവമായി

ഫേസ്ബുക്കിലൂടെ ദിലീപാണ് കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ദിലീപിന്റെ പോസ്റ്റ് കാണൂ.

English summary
Kammarasambavam first look poster getting more popularity

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X