»   » കമ്മാരന്റെ ഭാനുമതി ഇതാണ്, നമിത പ്രമോദിനെ പരിചയപ്പെടുത്തി ദിലീപ്, പുതിയ പോസ്റ്റര്‍, കാണൂ!

കമ്മാരന്റെ ഭാനുമതി ഇതാണ്, നമിത പ്രമോദിനെ പരിചയപ്പെടുത്തി ദിലീപ്, പുതിയ പോസ്റ്റര്‍, കാണൂ!

Written By:
Subscribe to Filmibeat Malayalam

രാമലീലയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ദിലീപ് ചിത്രമായ കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധിക്കിടയില്‍ തിയേറ്ററുകളിലേക്കെത്തിയ രാമലീല ദിലീപിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച വിജയമായിരുന്നു.

യുവതാരം നീരജ് മാധവ്‌ വിവാഹിതനാകുന്നു, ആരാണ് താരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരിയെന്നറിയാമോ?

ദിലീപിന്റെ ഫേസ്ബുക്കിലൂടെയാണ് കമ്മാരസംഭവത്തിന്റെ പോസ്റ്ററുകളെല്ലാം പുറത്തുവിട്ടത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ദിലീപിന്റെ ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടത്. ഇത് കൂടാതെ ദിലീപിന്റെ വ്യത്യസ്ത തരത്തിലുള്ള ഗെറ്റപ്പിനെ അനുസ്മരിപ്പിക്കുന്ന സ്‌പെഷല്‍ പോസ്റ്ററും പുറത്തിക്കിയിരുന്നു. ഇത് കൂടാതെയാണ് നമിത പ്രമോദിനെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ പുറത്തുവിട്ടത്.

മിനിസ്‌ക്രീനിലെ വില്ലനും കണ്ണീര്‍ നായികയും ഒരുമിച്ചെത്തിയപ്പോള്‍ സംഭവിച്ചത്, വീഡിയോ വൈറല്‍, കാണൂ!

കമ്മാരന്റെ ഭാനുമതി

കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ ദിലീപാണ് പുറത്തുവിട്ടത്. കമ്മാരന്റെ നായികയായി അഭിനയിക്കുന്ന ഭാനുമതിയെയാണ് പുതിയ പോസ്റ്ററില്‍ കാണുന്നത്. ദാവണിയണിഞ്ഞ് നാടന്‍ പെണ്‍കുട്ടിയായാണ് നമിത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കാത്തിരിപ്പിനിടയില്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കമ്മാരസംഭവത്തിനായി കാത്തിരിക്കുന്നത്. രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് പോസ്റ്റര്‍.

നായികയെ പരിചയപ്പെടുത്തുന്നു

ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന പോസ്റ്റര്‍ തന്നെയാണ് ഇത്തവണയും പുറത്തുവിട്ടത്. കമ്മാരന്‍റെ പ്രണയിനിയായി എത്തുന്ന ഭാനുമതിയെ സിനിമാപ്രവര്‍ത്തകരും ആരാധകരും ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ദിലീപിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്.

ഇതും തരംഗമാവുമെന്ന് ആരാധകര്‍

ഇതും തരംഗമാവുമെന്ന് ആരാധകര്‍
നേരത്തെ പുറത്തുവിട്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സംശയിക്കേണ്ട ഇതും തംരഗമാവുമെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിട്ടുള്ളത്.

ദിലീപ് പുറത്തുവിട്ട പോസ്റ്റര്‍

ഫേസ്ബുക്ക് പേജിലൂടെ ദിലീപ് പുറത്തുവിട്ട പോസ്റ്റര്‍ കാണൂ.

English summary
Kammarasambavamlatest poster is out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam