twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വരാനിരിക്കുന്നത് ദിലീപിന്റെ സമയം, മൂന്ന് ഗെറ്റപ്പുകളുമായി കമ്മാരന്‍ വീണ്ടും ഞെട്ടിച്ചു, കാണൂ!

    |

    വിഷുക്കാലത്ത് കേരളക്കര കീഴടക്കാന്‍ ആരൊക്കെയെത്തുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമായ ദിലീപിന്റെ സിനിമയും ഇത്തവണയുണ്ടെന്നുള്ളതാണ് പ്രധാന പ്രത്യേകത. പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ദിലീപിന്റേത്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് ദിലീപ്. ഇത്തവണത്തെ അവധിക്കാലത്ത് സിനിമയുമായി പ്രേക്ഷകരെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ്.

    സൂപ്പര്‍ ഹിറ്റ് ചിത്രമായ രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കമ്മാരസംഭവത്തിന്റെ പോസ്റ്ററുകളെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. നാളുകള്‍ക്ക് ശേഷം ദിലീപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സജീവമായത് ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടപ്പോഴായിരുന്നു. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മൂന്ന് വ്യത്യസ്ത ലുക്കിലുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം ദിലീപ് പുറത്തുവിട്ടത്. പുതിയ പോസ്റ്ററിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

    അന്ന് ദിലീപ് പറഞ്ഞ അതേ വാക്കുകള്‍ വീണ്ടും, ഇര ദിലീപിന്റെ കഥയല്ലേ? ടീസര്‍ കണ്ടുനോക്കൂ!അന്ന് ദിലീപ് പറഞ്ഞ അതേ വാക്കുകള്‍ വീണ്ടും, ഇര ദിലീപിന്റെ കഥയല്ലേ? ടീസര്‍ കണ്ടുനോക്കൂ!

    ദിലീപിന്റെ നായികയായി ഉര്‍വശി? കേശു ഈ വീടിന്റെ നാഥനിലൂടെ അത് സംഭവിക്കുമോ?ദിലീപിന്റെ നായികയായി ഉര്‍വശി? കേശു ഈ വീടിന്റെ നാഥനിലൂടെ അത് സംഭവിക്കുമോ?

    മൂന്ന് ഗെറ്റപ്പുകളുമായി പുതിയ പോസ്റ്റര്‍

    മൂന്ന് ഗെറ്റപ്പുകളുമായി പുതിയ പോസ്റ്റര്‍

    കമ്മാരസംഭവത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. യൗവ്വനവും വാര്‍ധക്യവും ഇടയിലുള്ള കാലഘട്ടവുമൊക്കെ സിനിമയിലുണ്ട്. ചിത്രത്തിന് വേണ്ടി ദിലീപ് നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളിലും വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലുള്ള ഒരു പോസ്റ്റര്‍ പുറത്തുവിട്ടത്. പുതിയ പോസ്റ്ററിനെ ആരാധകരും ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ദിലീപ് തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

    മേക്കപ്പിനായി മണിക്കൂറുകള്‍

    മേക്കപ്പിനായി മണിക്കൂറുകള്‍

    അഞ്ച് മണിക്കൂറോളം സമയം ചെലവഴിച്ചാണ് ദിലീപ് കമ്മാരനായി മാറുന്നതെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. വാര്‍ധക്യാവസ്ഥയിലെ കമ്മാരന്റെ മേക്കപ്പിന് വേണ്ടിയാണ് താരം ഏറെ ബുദ്ധിമുട്ടിയത്. നേരത്തെ ചില സിനിമകളില്‍ ഇത്തരം ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയധികം നീണ്ടുനില്‍ക്കുന്ന രംഗങ്ങളുണ്ടായിരുന്നില്ല. പരസ്യ സംവിധായകനായ രതീഷ് അമ്പാട്ടിന്റെ ആദ്യ സിനിമ കൂടിയാണ് കമ്മാരസംഭവം. ചിത്രത്തിന്റെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്ന തരത്തില്‍ പുതിയ പോസ്റ്റര്‍ താരം പുറത്തുവിട്ടത്. രാമലീലയ്ക്ക് ശേഷമുള്ള ഹിറ്റ് ചിത്രമായി ഇത് മാറുമെന്നാണ് ആരാധകര്‍ പ്രവചിക്കുന്നത്. നേരത്തെ രാമലീല സൂപ്പര്‍ ഹിറ്റാവുമെന്ന പ്രവചനം ഫലിച്ചിരുന്നു.

    പോസ്റ്ററുകള്‍ക്ക് ലഭിച്ച് സ്വീകാര്യത

    പോസ്റ്ററുകള്‍ക്ക് ലഭിച്ച് സ്വീകാര്യത

    താടി വെച്ച് തൊപ്പി ധരിച്ചുള്ള ലുക്കിലായാലും സിദ്ധാര്‍ത്ഥിനോടൊപ്പം മുഖാമുഖം നോക്കിനില്‍ക്കുന്ന പോസ്റ്ററിനായാലും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളിലാണ് ഇവയെല്ലാം വൈറലായത്. ഫാന്‍സ് ഗ്രൂപ്പികളിലൂടെയായി അതിവേഗം പ്രചരിച്ച പോസ്റ്ററുകള്‍ക്ക് പിന്നാലെയാണ് വീണ്ടും പുതിയ പോസ്റ്ററെത്തിയത്. ദിലീപിന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്ററുകളെല്ലാം പുറത്തുവിട്ടത്. ഒന്നിനൊന്ന് വ്യത്യസ്തമായ പോസ്റ്ററുകളാണ് ഇതുവരെ ഇറങ്ങിയത്. ജനപ്രിയ നായകനെന്ന പദവിക്ക് തെല്ലും കോട്ടം സംഭവിച്ചിട്ടില്ലെന്ന് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. വ്യക്തി ജീവിതത്തിലെ മോശം സംഭവങ്ങള്‍ സിനിമയെ ബാധിക്കില്ലെന്ന് രാമലീലയുടെ വിജയവും തെളിയിക്കുന്നു.

    നവാഗതര്‍ക്ക് നല്‍കുന്ന പിന്തുണ

    നവാഗതര്‍ക്ക് നല്‍കുന്ന പിന്തുണ

    അരുണ്‍ ഗോപിയെന്ന പ്രതിഭ മലയാള സിനിമയിലേക്ക് കടന്നുവന്നത് രാമലീലയിലൂടെയാണ്. അഞ്ച് വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഈ സംവിധായകന്‍ ആദ്യ സിനിമയുമായി എത്തിയത്. മുളകുപാടം ക്രിയേഷന്‍സിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു ചിത്രം നിര്‍മ്മിച്ചത്. നാളുകള്‍ നീണ്ടുനിന്ന പ്രതിസന്ധികള്‍ക്കൊടുവിലാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയെ ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണിയും തിയേറ്റര്‍ ഉപരോധവും അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയം കൂടിയാണ് ഈ സിനിമ സമ്മാനിച്ചത്. രാമലീലയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് അരുണ്‍ ഗോപി. രാമലീലയ്ക്ക് ശേഷം പുറത്തിറങ്ങുന്ന കമ്മാരസംഭവത്തിലും ദിലീപിനൊപ്പം നവാഗത സംവിധായകനാണ് അണിനിരന്നിട്ടുള്ളത്.

    വിഷു ദിലീപിന്റേത്

    വിഷു ദിലീപിന്റേത്

    ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് വിഷുവിനെ ലക്ഷ്യമാക്കി നീങ്ങുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും ഇന്ദ്രജിത്തും മഞ്ജു വാര്യരുമല്ലാം സിനിമകളുമായി എത്തുന്നുണ്ട്. വിഷുവിന് മുന്നോടിയായാണ് കമ്മാരസംഭവവും തിയേറ്ററുകളിലേക്കെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ ലഭിക്കുന്നത്. ബോക്‌സോഫീസിലെ താരപോരാട്ടത്തില്‍ അന്തിമ വിജയം ദിലീപിനൊപ്പമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തവണത്തെ വിഷു ദിലീപിന്റേത് തന്നെയാണെന്ന് അവര്‍ വിധിയെഴുതിക്കഴിഞ്ഞു. മലയാള സിനിമയും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്ന 2018 ലെ ബിഗ് പ്രൊജക്ട് കമ്മാരസംഭവം തന്നെയാണെന്നും ഇവര്‍ വിലയിരുത്തുന്നു.

    സിദ്ധാര്‍ത്ഥിന്റെ വരവും സിമര്‍ജീത് സിങ്ങിന്റെ വേഷവും

    സിദ്ധാര്‍ത്ഥിന്റെ വരവും സിമര്‍ജീത് സിങ്ങിന്റെ വേഷവും

    തമിഴകത്തിന്റെ സ്വന്തം താരമായ സിദ്ധാര്‍ത്ഥ് ഈ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന ദിലീപിനൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് നേരെ ഭീഷണികള്‍ ഉയര്‍ത്തി ചിലര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ അതൊന്നും വിലപ്പോയില്ലെന്ന് മാത്രമല്ല മലയാളത്തില്‍ സ്വന്തമായി ഡബ്ബ് ചെയ്തതിന് ശേഷമാണ് താരം മടങ്ങിയത്. പഞ്ചാബി താരമായ സീമര്‍ജീത് സിങ്ങും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിലീപിനൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായാണ് ഇരുവരും എത്തുന്നത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.

    ദിലീപിന്‍റെ ശക്തമായ തിരിച്ചുവരവ്

    ദിലീപിന്‍റെ ശക്തമായ തിരിച്ചുവരവ്

    മലയാള സിനിമയില്‍ തന്‍റേതായ ഇടം നേടിയാണ് ദിലീപ് മുന്നേറുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും മികവ് തെളിയിച്ച താരം വന്‍പ്രതിസന്ധിയില്‍ നിന്നും സിനിമയെ രക്ഷിച്ചിട്ടുണ്ട്. നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തിയേറ്റര്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത് ദിലീപായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കുള്ള ദിലീപിന്‍റെ ശക്തമായ തിരിച്ചുവരവിന് കൂടിയാണ് കമ്മാരസംഭവം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഈ സിനിമയ്ക്ക് ശേഷം രാമചന്ദ്ര ബാബുവിന്‍റെ പ്രൊഫസര്‍ ഡിങ്കനിലേക്കാണ് താരം ജോയിന്‍ ചെയ്യുന്നത്. നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന കേശു ഈ വീടിന്‍രെ നാഥനിലെ നായകനും ദിലീപാണ്.

    ദിലീപിന്റെ പോസ്റ്റ് കാണൂ

    ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

    English summary
    Kammarasambavam latest poster getting trending in social media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X