ദിലീപ് ചില്ലറ കഷ്ടപ്പാടൊന്നുമല്ല സഹിച്ചത്. ഈ വീഡിയോ പറയും ബാക്കി കഥ, വൈറലാവുന്ന വീഡിയോ കാണൂ!

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി താരങ്ങള്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ തുറന്നുപറയാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയായ കമ്മാരസംഭവത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഓരോ പോസ്റ്റര്‍ പുറത്തുവിട്ടപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ദിലീപിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി ഇത് മാറുമെന്ന് ആരാധകര്‍ നേരത്തെ തന്നെ വിധിയെഴുതിയിരുന്നു.

ഇതാദ്യമായാണ് ദിലീപ് നാല് വ്യത്യസ്ത ഗെറ്റപ്പിലെത്തിയത്. വാര്‍ധക്യാവസ്ഥയിലുള്ള കമ്മാരനെ അവതരിപ്പിക്കാനായാണ് കൂടുതല്‍ സമയമെടുത്തതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം സമയമെടുത്തായിരുന്നു മേക്കപ്പ് പൂര്‍ത്തിയാക്കിയിരുന്നത്. സിനിമ കാണുമ്പോള്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയെക്കുറിച്ച് മാത്രമല്ല താരം നടത്തിയ ശ്രമങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാവും. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് മേക്കിങ് വീഡിയോ പുറത്തുവിട്ടത്.

ദിലീപിന്റെ പ്രയത്‌നം

ദിലീപിന്റെ പ്രയത്‌നം

സൂപ്പര്‍ താരങ്ങള്‍ ശക്തരായി തുടരുമ്പോഴും ജനപ്രിയ നായകനെന്ന സ്ഥാനം ദിലീപ് ഒരാള്‍ക്കും നല്‍കിയിരുന്നില്ല. വ്യക്തി ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ പലരും ദിലീപിനെ തള്ളിപ്പറഞ്ഞപ്പോഴും ആരാധകര്‍ ശക്തമായ പിന്തുണ നല്‍കി താരത്തിനൊപ്പമുണ്ടായിരുന്നു. ദിലീപിനെ മുന്നോട്ട് നയിച്ച പ്രധാന ശക്തികളിലൊന്ന് ഈ സംഭവമായിരുന്നു.

രാമലീലയ്ക്ക് ലഭിച്ച സ്വീകാര്യത

രാമലീലയ്ക്ക് ലഭിച്ച സ്വീകാര്യത

പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുന്നതിനിടയില്‍ രാമലീലയുടെ റിലീസും നീണ്ടുപോവുകയായിരുന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് സിനിമ റിലീസ് ചെയ്യാനായിരുന്നു അരുണ്‍ ഗോപിയുടെ തീരുമാനം. നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും സ്വീകരിക്കുമെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടാിരുന്നു. അത് തന്നെയാണ് പിന്നീട് സംഭവിച്ചതും.

എക്കാലത്തെയും  മികച്ച വിജയം

എക്കാലത്തെയും മികച്ച വിജയം

പലരും ദിലീപ് സിനിമകള്‍ക്ക് നേരെ മുഖം തിരിച്ചപ്പോഴും സിനിമ വിജയിച്ചിരുന്നു. ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു രാമലീല. രാമലീലയ്ക്ക് ശേഷമുള്ള താരത്തിന്റെ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം തിയേറ്ററുകളിലക്കെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

വ്യത്യസ്ത ഗെറ്റപ്പുകളില്‍

വ്യത്യസ്ത ഗെറ്റപ്പുകളില്‍

ദിലീപിന്റെ കരിയറിലെ ടേണിങ് പോയിന്റുകളിലൊന്നായി കമ്മാരസംഭവം മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പതിവിന് വിപരീതമായി നാല് ഗെറ്റപ്പുകളിലാണ് താരം ചിത്രത്തിലെത്തിയത്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വഴിയിലൂടെയാണ് ചിത്രം സഞ്ചിച്ചത്. മേക്കിങ്ങിലും ഈ പ്രത്യേകത കാണാവുന്നതാണ്.

മേക്കിങ് വീഡിയോ വൈറലാവുന്നു

മേക്കിങ് വീഡിയോ വൈറലാവുന്നു

നാല് മിനിറ്റലധികം ദൈര്‍ഘ്യമുള്ള കമ്മാരസംഭവത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ഗെറ്റപ്പിന് വേണ്ടി താരം നടത്തിയ ശ്രമം എന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്.

വീഡിയോ കാണൂ

മേക്കിങ് വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X