»   » ദിലീപിനൊപ്പം അഭിനയിക്കരുതെന്ന് സിദ്ധാര്‍ത്ഥിനെ വിലക്കി, പിന്നെ സംഭവിച്ചതോ,ദിലീപിന്‍റെ പോസ്റ്റ് കാണൂ!

ദിലീപിനൊപ്പം അഭിനയിക്കരുതെന്ന് സിദ്ധാര്‍ത്ഥിനെ വിലക്കി, പിന്നെ സംഭവിച്ചതോ,ദിലീപിന്‍റെ പോസ്റ്റ് കാണൂ!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ജനപ്രിയ താരം താന്‍ തന്നെയാണെന്ന് ദിലീപ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളും വ്യാജപ്രചാരണങ്ങളുമൊന്നും സിനിമയെ ബാധിക്കില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. വ്യക്തി ജീവിതത്തില്‍ ഏറെ വെല്ലുവിളി നിറഞ്ഞൊരു വര്‍ഷമാണ് കടന്നുപോയത്. എന്നാല്‍ സിനിമാജീവിതത്തില്‍ എക്കാലത്തെയും മികച്ച ഹിറ്റ് കൂടിയാണ് 2017 സമ്മാനിച്ചത്.

അത് മെഗാസ്റ്റാര്‍ ആരാധകരുടെ ഭാവനയായിരുന്നു, ഇതാണ് പരോളിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ!

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രമായ കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ തംരഗമായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഇപ്പോള്‍ സെക്കന്‍ഡ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

തരംഗമായ ഫസ്റ്റ് ലുക്കിന് പിന്നാലെ സെക്കന്‍ഡ് ലുക്ക്

കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിരുന്നു. ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തുവിട്ടത്.

സിദ്ധാര്‍ത്ഥിന്റെ ലുക്ക്

കമ്മാരസംഭവത്തില്‍ പ്രധാന കഥാപാത്രമായി സിദ്ധാര്‍ത്ഥ് എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ലുക്കാണ് സെക്കന്‍ഡ് പോസ്റ്ററായി പുറത്തുവിട്ടത്. ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെക്കന്‍ഡ് പോസ്റ്ററും പുറത്തുവിട്ടത്.

ദിലീപിന്റെ പോസ്റ്റ് കാണൂ

സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തുവിട്ട് ദിലീപ് പോസ്റ്റ് ചെയ്ത കുറിപ്പ് കാണൂ.

ഇതുവരെ കാണാത്ത രൂപഭാവത്തില്‍

ബോയ്‌സില്‍ തുടങ്ങി രംഗ് ദേ ബസന്തിയിലും ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്ത മുഖങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവയെ നിഷ്പ്രഭമാക്കുന്ന ഒരു വേഷമണ് കമ്മാരസംഭവത്തിലേതെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

പൊങ്കല്‍ദിന ആശംസകളും

ഒരുപാട് കാത്തിരിക്കാതെ സിദ്ധാര്‍ത്ഥിനെയും തന്നെയും നിങ്ങള്‍ക്ക് ഒരുമിച്ച് കാണാന്‍ കഴിയുമെന്നും ദിലീപ് കുറിച്ചിട്ടുണ്ട്. സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തുവിട്ടതിനോടൊപ്പം പൊങ്കല്‍ ദിന ആശംസകളും താരം നേര്‍ന്നിട്ടുണ്ട്.

സിദ്ധാര്‍ഥും സീമര്‍ദിത് സിങ്ങും

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയതാരം സിദ്ധാര്‍ത്ഥ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂന്നു പ്രധാന കഥാപാത്രങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്. സിദ്ധാര്‍ത്ഥിന് പുറമെ പഞ്ചാബി താരമായ സീമര്‍ജിത് സിങ്ങും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

റിലീസിനായി കാത്തിരിക്കുന്നു

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമായ കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തുവന്നിട്ട് മണിക്കൂറുകള്‍ പിന്നിടുന്നതേയുള്ളൂ. മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിദ്ധാര്‍ത്ഥിന്‍റെ വരവ് തടയാനുള്ള ശ്രമം

ദിലീപിനൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ വിലക്കിനെയും ഭീഷണിയെയും അവഗണിച്ചാണ് താരം എത്തിയത്. സിനിമ പൂര്‍ത്തിയാക്കുകയും ചെയ്തു.

വ്യക്തി ജീവിതവും സിനിമയും

വ്യക്തി ജീവിതത്തിലെ സംഭവങ്ങള്‍ സിനിമയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതുണ്ടോയെന്ന തരത്തില്‍ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

രാമലീലയെ ബാധിച്ചില്ല

ബഹിഷ്‌ക്കരണ ഭീഷണികള്‍ തുടരുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കലക്ഷനിലും ഏറെ മുന്നിലാണ് ഈ ചിത്രം.

English summary
Kammarasambavam second look poster is out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X