ദിലീപിനെ ഒതുക്കാമെന്ന് ആരും കരുതേണ്ട, കമ്മാരന്റെ രാജകീയ വരവ് വരെ കാത്തിരിക്കൂ!

By Nimisha

ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കമ്മാരസംഭവത്തിനായി കാത്തിരിക്കുന്നത്. രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് മൂന്നാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് പോസ്റ്റര്‍.

ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന പോസ്റ്റര്‍ തന്നെയാണ് ഇത്തവണയും പുറത്തുവിട്ടത്. മുഖാമുഖം നോക്കി നില്‍ക്കുന്ന ദിലീപിന്റെയും സിദ്ധാര്‍ത്ഥിന്റെയും ലുക്കിനെ സിനിമാപ്രവര്‍ത്തകരും ആരാധകരും ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ദിലീപിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്.

കമ്മാരസംഭവം മൂന്നാമത്തെ പോസ്റ്റര്‍

കമ്മാരസംഭവം മൂന്നാമത്തെ പോസ്റ്റര്‍

കമ്മാരസംഭവത്തിന്റെ മൂന്നാമത്തെ ഒഫീഷ്യല്‍ പോസ്റ്റര്‍ ശനിയാഴ്ച വൈകിട്ട് പുറത്തുവിടുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അറിയിച്ചത് പോലെ തന്നെ കൃത്യസമയത്ത് പോസ്റ്റര്‍ പുറത്തുവിടുകയും ചെയ്തു.

ദിലീപും സിദ്ധാര്‍ത്ഥും

ദിലീപും സിദ്ധാര്‍ത്ഥും

ഒരു ലൈറ്ററില്‍ നിന്ന് മുഖാമുഖം നോക്കി സിഗരറ്റിലേക്ക് തീ കൊളുത്തുന്ന ദിലീപിനെയും സിദ്ധാര്‍ത്ഥിനെയുമാണ് പോസ്റ്ററില്‍ കാണുന്നത്. മീശ പിരിച്ച ലുക്കിലാണ് സിദ്ധാര്‍ത്ഥ്. താടി വെച്ച ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഇതും തരംഗമാവും

ഇതും തരംഗമാവും

നേരത്തെ പുറത്തുവിട്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സംശയിക്കേണ്ട ഇതും തംരഗമാവുമെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിട്ടുള്ളത്.

ദിലീപ് പുറത്തുവിട്ട പോസ്റ്റര്‍

ഫേസ്ബുക്ക് പേജിലൂടെ ദിലീപ് പുറത്തുവിട്ട മൂന്നാമത്തെ പോസ്റ്റര്‍ കാണൂ.

റെക്കോര്‍ഡുകള്‍ വഴിമാറും

റെക്കോര്‍ഡുകള്‍ വഴിമാറും

മലയാള സിനിമയിലുള്ള പല റെക്കോര്‍ഡുകളും ഇനി ദിലീപേട്ടന് വേണ്ടി വഴിമാറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തരംഗമായ സെക്കന്‍ഡ് ലുക്കിന് പിന്നാലെ

തരംഗമായ സെക്കന്‍ഡ് ലുക്കിന് പിന്നാലെ

കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്‍ഡ് ലുക്കും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിരുന്നു. ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് മൂന്നാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഇതുവരെ കാണാത്ത രൂപഭാവത്തില്‍ സിദ്ധാര്‍ത്ഥ്

ഇതുവരെ കാണാത്ത രൂപഭാവത്തില്‍ സിദ്ധാര്‍ത്ഥ്

ബോയ്‌സില്‍ തുടങ്ങി രംഗ് ദേ ബസന്തിയിലും ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്ത മുഖങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അവയെ നിഷ്പ്രഭമാക്കുന്ന ഒരു വേഷമണ് കമ്മാരസംഭവത്തിലേതെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ധാര്‍ത്ഥിന്‍റെ വരവ് തടയാന്‍ ശ്രമിച്ചു

സിദ്ധാര്‍ത്ഥിന്‍റെ വരവ് തടയാന്‍ ശ്രമിച്ചു

ദിലീപിനൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ വിലക്കിനെയും ഭീഷണിയെയും അവഗണിച്ചാണ് താരം എത്തിയത്. സിനിമ പൂര്‍ത്തിയാക്കുകയും ചെയ്തു.

വ്യക്തി ജീവിതവും സിനിമയും കൂട്ടിക്കുഴയ്ക്കേണ്ടതില്ല

വ്യക്തി ജീവിതവും സിനിമയും കൂട്ടിക്കുഴയ്ക്കേണ്ടതില്ല

വ്യക്തി ജീവിതത്തിലെ സംഭവങ്ങള്‍ സിനിമയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതുണ്ടോയെന്ന തരത്തില്‍ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

രാമലീലയെ ബാധിച്ചില്ല

രാമലീലയെ ബാധിച്ചില്ല

ബഹിഷ്‌ക്കരണ ഭീഷണികള്‍ തുടരുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കലക്ഷനിലും ഏറെ മുന്നിലാണ് ഈ ചിത്രം.

ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെ

ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെ

മാസങ്ങള്‍ക്ക് ശേഷം ദിലീപിന്റെ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു അത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്.

പടക്കം പൊട്ടിച്ച് ആഘോഷം

പടക്കം പൊട്ടിച്ച് ആഘോഷം

ദിലീപ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമായിരുന്നു ഇത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കമ്മാരന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കമ്മാരന്‍ എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. പടക്കം പൊട്ടിച്ചും ഫ്‌ളക്‌സ് പോസ്റ്റ് ചെയ്തുമാണ് ആരാധകര്‍ കമ്മാരനെ വരവേറ്റത്.

രാമലീലയ്ക്ക് ശേഷം

രാമലീലയ്ക്ക് ശേഷം

നെഗറ്റീവ് തരംഗത്തിനിടയില്‍ റിലീസ് ചെയ്ത രാമലീല മികച്ച വിജയമാണ് സമ്മാനിച്ചത്. ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയമായി മാറിയ സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് പോസ്റ്റര്‍ എത്തിയത്.

ബോളിവുഡ് താരത്തിനൊപ്പം ദിലീപ്

ബോളിവുഡ് താരത്തിനൊപ്പം ദിലീപ്

പരസ്യ ചിത്രത്തിലും ബോളിവുഡ് സിനിമയിലുമൊക്കെ അഭിനയിച്ച ജര്‍മ്മന്‍കാരനായ ആന്‍ഡി വോണ്‍ ഇച്ച് എന്ന താരവും കമ്മാരസംഭവത്തില്‍ അഭിനയിക്കുന്നുണ്ട്. ഇദ്ദേഹത്തിനൊപ്പമുള്ള ദിലീപിന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അവസാന ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തു

അവസാന ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തു

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ അവസാന ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തതിനെക്കുറിച്ച് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ചിരിച്ച് കാണുന്നതില്‍ സന്തോഷം

ചിരിച്ച് കാണുന്നതില്‍ സന്തോഷം

ദിലീപിനെ ഇങ്ങനെ സന്തോഷത്തോടെ കാണുന്നതില്‍ ആരാധകരും സംതൃപ്തരാണ്. ഈ ചിരി എന്നും നിറഞ്ഞു നില്‍ക്കണമെന്ന തരത്തിലാണ് ചിലര്‍ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്.

ദിലീപിനൊപ്പം നിന്നു

ദിലീപിനൊപ്പം നിന്നു

ദിലീപിനെ സംബന്ധിച്ച് വ്യക്തി ജീവിതത്തില്‍ വളരെയധികം വെല്ലുവിളി നിറഞ്ഞൊരു വര്‍ഷമായിരുന്നു 2017. എന്നാല്‍ സിനിമാജീവിതത്തെ ഇത് ബാധിച്ചിരുന്നില്ല. ശക്തമായ ആരാധക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

ശക്തമായ ആരാധക പിന്തുണ

ശക്തമായ ആരാധക പിന്തുണ

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളില്‍ ദിലീപിന് ശക്തമായ പിന്തുണ നല്‍കി ആരാധകരും ഒപ്പമുണ്ടായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.

പുതിയ പോസ്റ്ററിന് മികച്ച സ്വീകാര്യത

പുതിയ പോസ്റ്ററിന് മികച്ച സ്വീകാര്യത

കമ്മാരസംഭവത്തിന്‍റെ പുതിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമാപ്രവര്‍ത്തകരും പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മുരളി ഗോപിയും ഷെയര്‍ ചെയ്തു

മുരളി ഗോപിയും ഷെയര്‍ ചെയ്തു

കമ്മാരസംഭവത്തിന് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. മുരളി ഗോപി, അജയ് വാസുദേവ് തുടങ്ങിയവര്‍ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X