»   » ദിലീപിന്റെ കമ്മാര സംഭവം ഓണത്തിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും!

ദിലീപിന്റെ കമ്മാര സംഭവം ഓണത്തിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും!

Posted By: Sanviya
Subscribe to Filmibeat Malayalam

2017ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് കമ്മാരസംഭവം. പരസ്യ സംവിധായകന്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തില്‍ ദിലീപ് മൂന്ന് ഗെറ്റപ്പില്‍ എത്തുന്നുവെന്നാണ് അറിയുന്നത്. തൊണ്ണൂറ്റി മൂന്ന് വയസുള്ള വൃദ്ധന്റെ വേഷമാണ് അതിലൊന്ന്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഓണത്തിന് റിലീസിന് എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സിദ്ധാര്‍ത്ഥിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

dileepinkammarasambhavam

അതേ സമയം കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരമാണ് ദിലീപിന്റേതായി തിയേറ്ററില്‍ റിലീസ് കാത്തിരിക്കുന്ന ചിത്രം. ജനുവരി 26ന് റിലീസിന് എത്തുമെന്നായിരുന്നു ആദ്യ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമാക്കാരുടെയും തിയേറ്ററുടമകളുടെയും സമരം കാരണം ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വെച്ചു.

English summary
Kammarasambhavam To Be Dileep's Onam Release?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam