»   » ദിലീപിന്റെ കമ്മാരന്‍ ലുക്കിന് പ്രചോദനമായത് ലാല്‍ ജോസിന്റെയും ദിലീപിന്റെയും അച്ഛന്മാരില്‍ നിന്നും!

ദിലീപിന്റെ കമ്മാരന്‍ ലുക്കിന് പ്രചോദനമായത് ലാല്‍ ജോസിന്റെയും ദിലീപിന്റെയും അച്ഛന്മാരില്‍ നിന്നും!

Written By:
Subscribe to Filmibeat Malayalam

ദീലിപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് കമ്മാരസംഭവം. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഈ ഏപ്രിലില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. മലയാളത്തിലെ മികച്ചൊരു ചിത്രമായി മാറുമെന്ന് സിനിമാ പ്രേമികള്‍ വിശ്വസിക്കുന്ന കമ്മാരസംഭവത്തില്‍ ദിലീപ് മൂന്ന് ഗെറ്റപ്പുകളിലായിട്ടാണ് അഭിനയിക്കുന്നത്. അതില്‍ 94 വയസുള്ള ദിലീപിന്റെ കഥാപാത്രത്തിന്റെ ലുക്കിന് പ്രചോദനമായത് എവിടെ നിന്നുമാണെന്ന് സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

dileep

കഴിഞ്ഞ ആഴ്ചയായിരുന്നു ദിലീപിന്റെ മൂന്ന് ലുക്കും പുറത്ത് വന്നത്. അതില്‍ പ്രായമായ വ്യക്തിയുടെ ലുക്കിന് പിന്നില്‍ ലാല്‍ ജോസിന്റെ പിതാവിന്റെയും ദിലീപിന്റെ പിതാവിന്റെയും ലുക്ക് ആയിരുന്നു പ്രചോദനമായത്. ഈ ഒരു ലുക്ക് കണ്ടെത്തുന്നതിന് വേണ്ടി പലതരത്തിലും ശ്രമിച്ചിരുന്നു. അതില്‍ 5 എണ്ണം തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ലുക്കിന് ലാല്‍ ജോസിന്റെയും ദിലീപിന്റെയും അച്ഛന്മാരുടെ ലുക്ക് എടുക്കുയായിരുന്നു. ദിലീപിന്റെ അച്ഛന്റെ രൂപം സ്വാഭാവികമായും താരത്തിലുണ്ടാവും. എന്നാല്‍ ലാല്‍ ജോസിന്റെ പിതാവിന്റെ വെളുത്ത നിറമുള്ള മുടിയും വ്യത്യസ്തയുള്ള മീശയുമായിരുന്നു. ഇത് പലപ്പോഴും കണ്ടിട്ടുള്ള താന്‍ അതിലേക്ക് എത്തുകയായിരുന്നു.


ഇതാണ് നല്ല നടന്‍, കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി പരിക്ക് വക വയ്ക്കാതെ നിവിന്‍ പോളിയുടെ ത്യാഗം!


ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൃത്യമമായി ഇതുപോലൊരു വേഷം മേക്കപ്പിലൂടെ ചെയ്യുന്നതിന് അഞ്ച് മണിക്കൂറ് വേണമായിരുന്നു. അതിനാല്‍ തന്നെ ആ രംഗങ്ങള്‍ വേഗത്തില്‍ തന്നെ തീര്‍ക്കുകയായിരുന്നെന്ന് സംവിധായകന്‍ പറയുന്നു. സിനിമയില്‍ ഏറ്റവുമധികം ഉള്ളതും ഈ രംഗങ്ങള്‍ തന്നെയാണ്. അതിനാല്‍ വയസായ ലുക്കിലുള്ള രംഗങ്ങളായിരുന്നു ആദ്യം ചിത്രീകരിച്ചിരുന്നത്.


കോട്ടയം കുഞ്ഞച്ചന് പകരം കോട്ടയം ചെല്ലപ്പന്‍! കനത്ത തിരിച്ചടിയ്ക്കുള്ള മറുപടി ട്രോളന്മാരുടെ കൈയില്‍!

English summary
Kammarasambhavam look inspired by Dileep’s and Lal Jose’s fathers

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X