റണ്‍ ബേബി റണ്‍ ആവര്‍ത്തിക്കാനായി ലോക്പാല്‍
2012ലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായി മാറിയ റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാലും ജോഷിയും ഒരിയ്ക്കല്‍ കൂടി ഒന്നിയ്ക്കുന്നുവെന്നതാണ് ലോക്പാലിന്റെ തുറുപ്പ് ചീട്ട്. നാടുവാഴികള്‍ക്ക് ശേഷം ലാലിനും ജോഷിയ്ക്കുമൊപ്പം എസ്എന്‍ സ്വാമി ചേരുന്നുവെന്നതും ലോക്പാലിന് കൂടുതല്‍ ആകര്‍ഷണീയത സമ്മാനിയ്ക്കന്നുണ്ട്.
കമ്മത്തില്‍ മമ്മൂട്ടി ഹോട്ടല്‍ മുതലാളിയാണെങ്കില്‍ ലോക്പാലില്‍ ലാല്‍ അവതരിപ്പിയ്ക്കുന്ന നന്ദഗോപാല്‍ ഒരു പാചകക്കാരനാണ്. നന്ദഗോപാലിന്റെ നന്ദൂസ് ഫുഡ് കോര്‍ട്ട് ആഹാരപ്രിയരുടെ ഇഷ്ടതാവളമാണ്. എന്നാല്‍ ഒരു പാചകക്കാരനപ്പുറം അധികമാര്‍ക്കുമറിയാത്ത മറ്റൊരു മുഖം നന്ദഗോപാലിനുണ്ട്. രാജ്യത്തെ കാര്‍ന്നു തിന്നു അഴിമതിയ്‌ക്കെതിരെയാണ് അയാളുടെ പോരാട്ടം. അതിനയാള്‍ തിരഞ്ഞെക്കുന്ന വഴികളാണ ്ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്.

ലാലിന്റെ കഥാപാത്രവും ഓരോ ദൗത്യത്തിലും അയാള്‍ സ്വീകരിയ്ക്കുന്ന വേഷവിധാനങ്ങളും ആരാധകരില്‍ ആകാംക്ഷ സൃഷ്ടിച്ചു കഴിഞ്ഞു. ടീസര്‍ ട്രെയിലറില്‍ ലാലിന്റെ സര്‍ദാര്‍ജി ഗെറ്റപ്പ് ആരിലും കൗതുകം നിറയ്ക്കുമെന്നുറപ്പാണ്. ഡോക്ടര്‍ ഗീതയെന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന കാവ്യ മാധവനാണ് ചിത്രത്തിലെ നായികയാവുന്നത്.
ഹാപ്പി ആന്‍ഡ് റൂബി സിനിമയുടെ ബാനറില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.എല്‍ വിമല്‍കുമാറും ബാലന്‍ വിജയനും ചേര്‍ന്നാണ് ലോക്പാല്‍ നിര്‍മിയ്ക്കുന്നത്. ചിത്രം ജനുവരിന് 24ന് തിയറ്ററുകളിലെത്തിയ്ക്കാനാണ് തീരുമാനം.
2012ല്‍ ഒരു ബാവുട്ടി മാത്രമായിരുന്നു മമ്മൂട്ടിയ്ക്ക് ആശ്വാസമായത്. ഈ ചിത്രത്തിന്റെ വിജയം കമ്മത്തിലൂടെ തുടരാനാണ് മമ്മൂട്ടിയുടെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വിജയഗാഥ ഈ വര്‍ഷവും തുടരുകയാണ് ലോക്പാലിലൂടെ മോഹന്‍ലാല്‍ ശ്രമിയ്ക്കുന്നത്.
ആദ്യപേജില്‍
കമ്മത്ത് Vs ലോക്പാല്‍-ആരു നേടും


Click it and Unblock the Notifications











